പണിമുടക്ക് ഹര്‍ത്താലിനു സമം. നിശ്ചലമായി കോട്ടയം. നിരത്തില്‍ സ്വകാര്യ വാഹനങ്ങളും കുറവ്. റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയവര്‍ പെട്ടു

കലക്ടറേറ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില രാവിലെ പതിനൊന്നോടെ  പുറത്തു വിടും.

New Update
images(993)

കോട്ടയം: ഹര്‍ത്താലിനു സമാനമായി മാറി കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ ട്രേഡ് യൂണിയനുകളുടെ പണിമുടക്ക്.

Advertisment

പണിമുടക്കിനെ തുടര്‍ന്ന് കോട്ടയം നിശ്ചലമായി. കടകള്‍ അടഞ്ഞു കിടന്നു, ബസുകള്‍ നിരത്തില്‍ ഇറങ്ങിയില്ല.  


റെയില്‍വേ സ്‌റ്റേഷനില്‍ വന്നിറങ്ങിയവര്‍ പെട്ടു. പലരും മണിക്കൂറുകളായി റെയില്‍വേ സ്‌റ്റേഷനന്‍ പരിസരത്ത് തന്നെ നില്‍ക്കുകയാണ്. 


കെ.എസ്.ആര്‍.ടി.സി. ചുരുക്കം സര്‍വീസെങ്കിലും നടത്തുമെന്നാണ് ഇക്കൂട്ടരുടെ പ്രതീക്ഷ. കെ.എസ്.ആര്‍.ടി.സി  മെഡിക്കല്‍ കോളജ് സര്‍വീസ് മുടക്കിയില്ലെന്നു അറിയിച്ചിരുന്നു. 

എന്നാല്‍, ജീവനക്കാരുടെ കുറവ് കെ.എസ്.ആര്‍.ടി.സി സര്‍വീസുകളെ ബാധിച്ചു. രാവിലെ ആറിന് ഒരു കുമളി സർവീസ് കെ.എസ്.ആർ ടി സി നടത്തിയത് ഒഴിച്ചാൽ കെ.എസ്.ആർ.ടി.സിയും പണിമുടക്കിന് ഒപ്പമാണ്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പണിമുടക്കില്ലെന്നാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ നിലപാട്. 


എന്നാല്‍, മന്ത്രിക്കല്ല കെ.എസ്.ആര്‍.ടി.സി എം.ഡിക്കാണ് നോട്ടീസ് നല്‍കിയതെന്നും പണിമുടക്കിന്റെ ഭാഗമാകുമെന്നുമാണ് ജീവനക്കാരുടെ നിലപാട്. ഇതോടെ ബി.എം.എസ്. അനുകൂല ജവനക്കാക്കാർ മാത്രമാണ് ഹാജരായത്.


ബസുകള്‍ക്കൊപ്പം ഓട്ടോ ടാക്‌സി യൂണിയനുകള്‍ കൂടി പണിമുടക്കില്‍ ചേര്‍ന്നതോടെ പൊതുഗതാഗതം തടസപ്പെട്ടു. എയര്‍പ്പോര്‍ട്ട് വിവാഹ ആവശ്യങ്ങള്‍ക്കു പോകുന്ന വാഹനങ്ങളും ചുരുക്കം സ്വകാര്യ വാഹനങ്ങളുമാണ് നിരത്തില്‍ ഇറങ്ങിയത്. 

കലക്ടറേറ്റ് ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില രാവിലെ പതിനൊന്നോടെ  പുറത്തു വിടും.


ഹാജര്‍ നില നാലില്‍  ഒന്നു പോലും ഉണ്ടാകില്ലെന്നാണ് കരുതപ്പെടുന്നത്. ബാങ്കിംഗ്, ഇന്‍ഷുറന്‍സ്, പോസ്റ്റല്‍, നിര്‍മാണ മേഖലയും നിശ്ചലമാണ്.


അതേസമയം, നഗര കേന്ദ്രങ്ങളില്‍ ഉള്‍പ്പടെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പഞ്ചായത്ത് മുന്‍സിപ്പല്‍ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസിലേക്ക് അൽപ്പ സമയത്തിനകം മാര്‍ച്ചും ധര്‍ണയും  ട്രേഡ് യൂണിയന്‍ സംഘടനകള്‍  നടത്തും.

പണിമുടക്കില്‍ നിന്നു ഒഴിവാക്കിയവ.

പാല്‍, പത്രവിതരണം, ആശുപത്രി, മെഡിക്കല്‍ സ്റ്റോറുകള്‍, ജലവിതരണം, അഗ്‌നിശമന സേവനങ്ങള്‍ തുടങ്ങിയ അവശ്യ സര്‍വീസുള്‍, റെയില്‍ സ്റ്റേഷന്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം, ഭക്ഷണശാലകള്‍ അടച്ചിടുമെങ്കിലും ടൂറിസം മേഖലയിലെ താമസ സൗകര്യമുള്ള ഹോട്ടലുകളെ ഒഴിവാക്കിയിട്ടുണ്ട്. 

കെ.എസ്.ആര്‍.ടി.സി അടക്കമുള്ള പൊതുഗതാഗത മാര്‍ഗങ്ങള്‍ പ്രവര്‍ത്തിക്കില്ലെങ്കിലും മെഡിക്കല്‍ കോളേജ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള അവശ്യ സര്‍വീസുകളെയും ബാധിക്കില്ല.

Advertisment