മരങ്ങാട്ടുപിള്ളി: അഖിലേന്ത്യാ പണിമുടക്കില്‍ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രദേശത്തെ കടകമ്പോളങ്ങള്‍ പൂര്‍ണ്ണമായും അടഞ്ഞു കിടന്നു. മരങ്ങാട്ടുപിള്ളി ടൗണില്‍ നീതി മെഡിക്കല്‍ ഷോപ്പ് ഒഴികെയുള്ള ഒരു കടകളും ബാങ്കുകളും പോസ്റ്റ് ഓഫീസും പ്രവര്‍ത്തിച്ചില്ല.
/filters:format(webp)/sathyam/media/media_files/2025/07/09/marangattupilli-town-2025-07-09-18-15-23.jpg)
വടക്കേ കവലയില്‍ നിന്ന് രാവിലെ ആരംഭിച്ച പ്രകടനത്തിന് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍ നേതൃത്വം നല്‍കി. മരങ്ങാട്ടുപിള്ളി ബി.എസ്.എന്‍.എല്‍. ഓഫീസിനു മുന്നില്‍ അവസാനിച്ച മാര്‍ച്ചിനെ തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗം കര്‍ഷക സംഘം ഏരിയാ വെെ.പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍ ഉത്ഘാടനം ചെയ്തു.
സിഐടിയു കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി കണ്‍വീനര്‍ ടി.എന്‍.ജയന്‍ അദ്ധ്യക്ഷനായിരുന്നു. സിപിഐഎം ലോക്കല്‍ സെക്രട്ടറി കെ.ഡി. ബിനീഷ്, അനന്ദകൃഷ്ണന്‍ (എന്‍സിപി), സജിമോന്‍ (എഐടിയുസി), ബിനീഷ് ഭാസ്ക്കരന്‍ (കെഎസ്കെടിയു) തുടങ്ങിയവര്‍ പ്രസംഗിച്ചു.