പാമ്പാടി ബ്ലോക്ക് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യകർഷക ദിനം ആചരിച്ചു

New Update
pampady grama panchayath

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി മത്സ്യകർഷക ദിനം ആചരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ് മണിയങ്ങാട്ട് നിർവഹിച്ചു.

Advertisment

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മികച്ച മത്സ്യകർഷകരെ ചടങ്ങിൽ ആദരിച്ചു. ബ്ലോക്കിന്റെ പരിധിയിൽ വരുന്ന എട്ട് ഗ്രാമപഞ്ചായത്തുകളിലെ മികച്ച കർഷകരെയാണ് ആദരിച്ചത്.

നൂതന മത്സ്യകൃഷി രംഗത്ത് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം  നേടിയ പി. എം. ബേബി നരിതൂക്കിൽ എലിക്കുളം അനുഭവം പങ്കുവെച്ചു.

ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സി.എം. മാത്യു, മറിയാമ്മ എബ്രഹാം, പ്രേമ ബിജു, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഡോ.മേഴ്സി ജോൺ, അശോക് കുമാർ, ജോമോൾ മാത്യു, ടി.എം. ജോർജ്,ബിജു തോമസ്, ഫിഷറീസ് കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ മനുകുമാർ, അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ  ശ്യാമാധരൻ എന്നിവർ  പ്രസംഗിച്ചു.

Advertisment