കോട്ടയം: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് മോസ്‌കോയിലെ 34-ാം നമ്പര്‍ അങ്കണവാടിയുടെ പുതിയ കെട്ടിടം ജൂലൈ 19ന് ഉച്ചയ്ക്ക് 12ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും.
അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തും. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. രാജു അങ്കണവാടി ഉപകരണങ്ങള്‍ കൈമാറും.
മോസ്‌കോ ചേരിയ്ക്കലില്‍ ഡോ. മാത്യു മാത്യു സൗജന്യമായി വിട്ടുനല്‍കിയ മൂന്നു സെന്റ് സ്ഥലത്താണ് കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. പുതിയ കെട്ടിടത്തിനെതിര്‍വശമുള്ള വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വന്ന അങ്കണവാടിക്കാണ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ മഞ്ജു സുജിത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ലക്ഷം രൂപ വിനിയോഗിച്ച് കെട്ടിടം നിര്‍മിച്ചത്.
വാര്‍ഡിലെ രണ്ടാമത്തെ അങ്കണവാടിയാണിത്. കെട്ടിടത്തില്‍ ഹാള്‍, അടുക്കള, സ്റ്റോര്‍ റൂം, ടോയ്ലറ്റ് സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന്‍, വൈസ് പ്രസിഡന്റ് തങ്കമ്മ ശശിധരമേനോന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എ. ബിന്‍സണ്‍, ആന്‍സി ജോസഫ്, ബാബു പാറയില്‍, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദു ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പി.എം. നൗഫില്‍, സെലീനാമ്മ തോമസ്, അന്നമ്മ, ജി. അശോക്, സുജാത സാബു, ജോര്‍ജുകുട്ടി കൊഴുപ്പക്കളം, വി.വി. വിനയകുമാര്‍, രതികല, സന്ധ്യ എസ്. പിള്ള, അമ്പിളി വട്ടച്ചാല്‍, രമ്യ റോയി, സിനി വര്‍ഗീസ്, ഫിലോമിന മാത്യു, കെ.കെ. മോഹനന്‍, ജിന്‍സണ്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ അഞ്ജലി അരവിന്ദ് എന്നിവര്‍ പങ്കെടുക്കും.