നാലമ്പല തീര്‍ത്ഥാടകരുടെ തിരക്കില്‍ തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം. ക്ഷേത്രം ഊട്ടുപുരയില്‍ ദിവസവും ഭക്തര്‍ക്കായി അന്നദാനം. ക്ഷേത്രത്തിലേക്ക് എത്താന്‍ സ്‌പെഷല്‍ സര്‍വീസ് ഒരുക്കി കെ.എസ്.ആര്‍.ടി.സിയും

പോലിസിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സേവനം രാമായണ മാസത്തില്‍ ഭക്തര്‍ക്ക് വേണ്ടി ഉറപ്പു വരുത്തിയിട്ടുണ്ട്.

New Update
1001107279

തൃപ്രയാര്‍ : ഈ വര്‍ഷത്തെ കര്‍ക്കടകമാസാചരണത്തോടനുബന്ധിച്ചുള്ള നാലമ്പലതീര്‍ത്ഥാടനത്തിന് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തില്‍ തുടക്കമായി.

Advertisment

ആദ്യ ദിവസം മുന്‍ ഭക്തജനങ്ങുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

ദര്‍ശനത്തിന് എത്തുന്നവര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുള്ളത്. 

മുന്‍വശത്തെ നടയില്‍ ഭക്തര്‍ക്ക് മഴ നനയാതെ ദര്‍ശനം നടത്തുന്നതിന് പടുകൂറ്റന്‍ പന്തലുകളും കൈവരികളും ഒരുക്കിയിട്ടുണ്ട്.

വടക്കെ നടയില്‍ ഫ്‌ലൈ ഓവര്‍ പ്രസാദകൗണ്ടര്‍, നിവേദ്യവും വഴിപാടുകളും ശീട്ടാക്കാനുള്ള സ്‌പെഷല്‍ കൗണ്ടറുകള്‍, മൊബൈല്‍ കൗണ്ടര്‍ എന്നിവ ഒരുക്കിയിട്ടുണ്ട്.

ക്ഷേത്രദര്‍ശനത്തിന് എത്തുന്നവര്‍ക്ക് പുലര്‍ച്ചെ മുതല്‍ ചുക്കുവെള്ളം, ചുക്കുകാപ്പി എന്നിവയുടെ വിതരണവും നടത്തുന്നുണ്ട്.

ക്ഷേത്രം ഊട്ടുപുരയില്‍ ദിവസവും അന്നദാനവും ഉണ്ടായിരിക്കും.

 തീര്‍ഥാടകര്‍ക്ക് ക്ഷേത്രത്തിലേക്ക് എത്തിച്ചേരാന്‍ പ്രത്യേക കെ.എസ് .ആര്‍. ടി.സി. ബസ്സുകള്‍ ഇത്തവണയും നിര്‍ദ്ദിഷ്ട സമയങ്ങളില്‍ ദിവസവും രാവിലെ മുതല്‍ നാലമ്പല തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം സര്‍വ്വീസ് നടത്തുന്നുണ്ട്.

പോലിസിന്റെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും സേവനം രാമായണ മാസത്തില്‍ ഭക്തര്‍ക്ക് വേണ്ടി ഉറപ്പു വരുത്തിയിട്ടുണ്ട്.

ക്ഷേത്രത്തില്‍ മുഖമണ്ഡപത്തില്‍ സുന്ദരകാണ്ഡ പാരായണം, തൃശൂര്‍ ബ്രഹ്‌മസ്വം മഠത്തില്‍ നിന്നുള്ള വൈദികര്‍ ചൊല്ലുന്ന ഋഗ്വേദമുറജപം എന്നിവയും ഉണ്ടായിരിക്കും.

Advertisment