/sathyam/media/media_files/2025/07/22/mar-augusthinose-college-rank-holders-2-2025-07-22-13-47-19.jpg)
രാമപുരം: മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ എം.എ.എച്ച്.ആര്‍.എം പരീക്ഷാ ഫലത്തില്‍ മാര്‍ ആഗസ്തീനോസ് കോളേജിന് അഭിമാന നേട്ടം. കോളേജിലെ അനുഷ്‌ക ഷൈന്‍ ആദ്യ റാങ്ക് കരസ്ഥമാക്കിയപ്പോള്‍ അഞ്ജലി എസ്. മോഹന്‍ രണ്ടാം റാങ്കും നേടി.
പഠന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പഠനേതര പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പന്തിയില്‍ നിന്നിരുന്ന അനുഷ്‌ക മാര്‍ ആഗസ്തീനോസ് കോളേജില്‍ നിന്നു തന്നെയാണ് ബി.ബി.എ. ഡ്രിഗ്രിയും പൂര്‍ത്തിയാക്കിയത്.
പൊന്‍കുന്നം ചെറുവള്ളി, അക്ഷയയില്‍ ഷൈന്‍ വി.യുടെയും സന്ധ്യയുടെയും മകളായ അനുഷ്‌ക പാലാരിവട്ടം മണ്‍സൂണ്‍ എംപ്രസില്‍ എച്ച്.ആര്‍.ട്രയിനിയായി ജോലി ചെയ്യുന്നു.
വലവൂര്‍ വളവില്‍ വീട്ടില്‍ ഇ.പി. മോഹനന്റെയും ശോഭനകുമാരിയുടെയും മകളാണ് രണ്ടാം റാങ്ക് നേടിയ അഞ്ജലി. മാര്‍ ആഗസ്തീനോസ് കോളേജില്‍ നിന്നു തന്നെ ബി.കോം. പഠനം പൂര്‍ത്തിയാക്കിയ അഞ്ജലി എച്ച്.ആര്‍. എക്‌സിക്യൂട്ടീവായാണ് ജോലി ചെയ്യുന്നത്.
നാക് അക്രഡിറ്റേഷനില്‍ ആദ്യ സൈക്കിളില്‍ത്തന്നെ എ ഗ്രേഡ് കരസ്ഥമാക്കുക എന്ന അപൂര്‍വ്വ നേട്ടം കരസ്ഥമാക്കിയ മാര്‍ ആഗസ്തീനോസ് കോളേജ് ഇതിനോടകം എം.ജി. സര്‍വ്വകലാശാലയില്‍ 110ലേറെ റാങ്കുകള്‍ കരസ്ഥമാക്കിക്കഴിഞ്ഞു.
റാങ്ക് ജേതാക്കളെ കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം, പ്രിന്‍സിപ്പള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍, അധ്യാപകര്‍, അനധ്യാപകര്‍, പി.റ്റി.എ. പ്രതിനിധികള്‍ തുടങ്ങിയവര്‍ അനുമോദിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us