ചങ്ങനാശേരി: പെരുന്തുരുത്തി ബൈപാസ് റോഡില്‍ നിയന്ത്രണം നഷ്ടമായ കാര്‍ കടയിലേക്ക് പാഞ്ഞു കയറി. മറ്റ് കാറുകളും അപകടത്തില്‍ പെട്ടു. നാലുകോടി ജങ്ഷനു സമീപം ഇന്നു ഉച്ചയ്ക്ക് ഒരുമണിക്കാണ് അപകടം.
തിരുവനന്തപുരം സ്വദേശി സഞ്ചരിച്ചിരുന്ന തിരുവല്ല ഭാഗത്ത് നിന്നു വന്ന കാര്‍ എതിരേ വന്നകാറിലേക്ക് ഇടിക്കുകയും റോഡരികില്‍ പാര്‍ക്ക് ചെയ്ത കാറില്‍ ഇടിക്കുകയും തുടര്‍ന്നു സമീപത്തെ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. കടയില്‍ ആളില്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴവായി.