രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ് കൊമേഴ്‌സ് അസോസിയേഷൻ 2025 - 26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം നടത്തി

New Update
maccoma

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് കൊമേഴ്‌സ് അസോസിയേഷൻ 'MACCOMA ' 2025 - 26 വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നടത്തി. കോളേജ് മാനേജര്‍ റവ. ഫാ. ബര്‍ക്ക്മാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു.

Advertisment

സൗത്ത് ഇന്ത്യൻ ബാങ്ക് രാമപുരം ബ്രാഞ്ച് മാനേജർ ഗ്രീഷ്മ എസ്.ഉദ്‌ഘാടനം നിർവ്വഹിച്ചു. കർപ്പകം  യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്സിൽ ഡോക്ടറേറ്റ് നേടിയ അദ്ധ്യാപിക ജെയിൻ ജെയിംസിനെ പുരസ്ക്കാരം നൽകി ആദരിച്ചു.

പ്രിന്‍സിപ്പാള്‍ ഡോ. റെജി വര്‍ഗ്ഗീസ് മേക്കാടന്‍,ഡിപ്പാര്‍ട്‌മെന്റ് മേധാവി ജോസ്  ജോസഫ്, , അസോസിയേഷൻ പ്രസിഡന്റ് അന്ന റോസ് ജാമറിൻ സെക്രട്ടറി ഷിന്റോ ഷാജി തുടങ്ങിയവര്‍  പ്രസംഗിച്ചു.

Advertisment