എന്‍എല്‍സി സംസ്ഥാന കമ്മിറ്റി ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു

New Update
nlc uzhavoor vijayan remembrance

ഉഴവൂര്‍: ഉഴവൂർ വിജയന്റെ ഓർമ്മകൾ ജ്വലിക്കുന്ന വിജയന്റെ ഭവനത്തിൽ വെച്ച് എന്‍എല്‍സി സംസ്ഥാന കമ്മിറ്റി ഉഴവൂർ വിജയൻ അനുസ്മരണ സമ്മേളനവും വിദ്യാഭ്യാസ അവാർഡ് വിതരണവും സംഘടിപ്പിച്ചു. 

Advertisment

23 ന് രാവിലെ സ്‌മൃതി മണ്ഡപത്തിൽ മന്ത്രി എകെ ശശിന്ദ്രന്റെയും, എന്‍സിപി പ്രസിഡണ്ട്‌ തോമസ് കെ തോമസിന്റെയും എന്‍എല്‍സി പ്രസിഡണ്ട്‌ കെ ചന്ദ്രശേഖരന്റെയും നേതൃത്തുത്തിൽ പുഷ്‌പ്പാർച്ചന നടത്തി.

uzhavoor vijayan remembrance

കെ ചന്ദ്രശേഖരന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം തോമസ് കെ തോമസ് ഉത്ഘാടനം ചെയ്തു. എസ്എസ്എല്‍സിക്കും +1, +2 പരീക്ഷകളിലും ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്ക് മന്ത്രി എകെ ശശീന്ദ്രൻ എന്‍എല്‍സി അവാർഡ് വിതരണം ചെയ്തു.

uzhavoor vijayan remembrance-2

മോൻസ് ജോസഫ് എംഎല്‍എ മുഖ്യ പ്രഭാക്ഷണം നടത്തി. പഞ്ചായത്തു പ്രസിഡണ്ട്‌ ബെൽജി, ജില്ല പഞ്ചായത്തു മെമ്പർ പിഎം മാത്യു, ആര്‍ജെഡി നേതാവ് സണ്ണി തോമസ്, കേരളാ കോൺഗ്രസ്സ് നേതാവ് ഡോ. സിന്ധു മോൾ, ജനതാദൾ നേതാവ് രമേശ്‌ ബാബു, എന്‍സിപി നേതാക്കളായ രാജൻ മാസ്റ്റർ, ലതിക സുഭാഷ്, മാത്യൂസ് ജോർജ്, കെആര്‍ രാജൻ, സുഭാഷ് പഞ്ചാക്കോട്ടിൽ, റസാക്ക് മൗലവി, ടിവി ബേബി, കെആര്‍ സുഭാഷ്, എസ്.ഡി സുരേഷ് ബാബു, രഘു മാരാത്ത്, കണക്കാരി അരവിന്ധാക്ഷൻ, ബെന്നി മൈലാടൂർ, ബാബു കപ്പക്കാല, എന്‍എല്‍സി നേതാക്കളായ എംഎം അശോകൻ, പദ്മ ഗിരീഷ്, കോട്ടപ്പള്ളി റഷീദ്, സാലു കാഞ്ഞിരപ്പള്ളി, നാണപ്പൻ, രഘു വരൻ, കുഞ്ഞുമോൻ വെമ്പള്ളി, എന്നിവർ പങ്കെടുത്തു.

Advertisment