കോട്ടയം: കനത്ത കാറ്റിലും മഴയിലും മരം വീണു നിരവധി വീടുകള്‍ തകര്‍ന്നു. ഒരാള്‍ക്കു പരുക്ക്. ശക്ത കാറ്റില്‍ വന്‍മരം വീണ് മണ്ണൂര്‍പ്പള്ളിക്കടുത്ത് വട്ടക്കൊട്ടയില്‍ വീട്ടില്‍ ജിജോ ജോസഫിന്റെ വീട് പൂര്‍ണമായും തകര്‍ന്നു.
വീട് വാടകയ്ക്കു നല്‍കിയിരിക്കുകയായിരുന്നു. കാറ്റില്‍മരം വീട്ടിലേക്കു പതിക്കുന്ന സമയത്ത് വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കല്ലിടിക്കല്‍ വീട്ടില്‍ അനുജോമോന്‍ മക്കളായ കാസലിന്‍, ക്രിസ്റ്റി എന്നിവര്‍ വീട്ടില്‍ ഉണ്ടായിരുന്നു. ക്രിസ്റ്റിയുടെ തലയില്‍ ഓട് തെറിച്ചു വീട് പരുക്കുണ്ട്. ഭാഗ്യത്തിനാണു വീട്ടില്‍ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടത്.
/filters:format(webp)/sathyam/media/media_files/2025/07/25/wall-collapsed-2025-07-25-19-06-54.jpg)
കാട്ടയം കലക്ടറേറ്റിനു സമീപം വീടിന്റെ മതില്‍ ഇടിഞ്ഞു വീണു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലുമാണു കലക്ടറേറ്റിനു സമീപം കീഴുക്കുന്നു ഭാഗത്തു പള്ളിക്കത്തയ്യില്‍ വീട്ടില്‍ അശോക് കുമാറിന്റെ വീടിന്റെ മതില്‍ ഇടിഞ്ഞു വീണത്.
അപകടത്തെ തുടര്‍ന്ന് വീടിന്റെ മതില്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. മതില്‍ തകര്‍ന്നതോടെ വീടും അപകട ഭീതിയെ നേരിടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന കനത്ത കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത്.