/sathyam/media/media_files/QKu5hRpgYvpVZiBOpamn.jpg)
കോട്ടയം : എം.സി. റോഡില്‍ ചിങ്ങവനത്ത് തടി ലോറിയിടിച്ച് ചികിത്സസയിലിരുന്ന കാര്‍ യാത്രക്കാരന്‍ മരിച്ചു.
ചിങ്ങവനം സെമിനാരി പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം മാര്‍ത്താണ്ഡം സ്വദേശി വിജയകുമാര്‍ (40) ആണ് മരിച്ചത്.
ചിങ്ങവനത്ത് ഇലക്ട്രിക്കല്‍ ജോലികള്‍ ചെയ്യുകയാണ് മരിച്ച വിജയകുമാര്‍.
ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. വിജയകുമാറിന്റ വീട്ടിലെത്താന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെയാണ് അപകടം.
എം.സി റോഡില്‍ ചിങ്ങവനം സെമിനാരി പടിയില്‍ കാറും തടിലോറിയും കൂട്ടിയിടിച്ചാണ് അപകടം.
വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നെത്തിയ കാറിനെ എതിര്‍ ദിശയില്‍ നിന്നെത്തിയ തടി ലോറി ഇടിക്കുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരുക്കേറ്റവരെ കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്.
ജില്ലാ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് വിജയകുമാര്‍ മരിച്ചത്. കാറില്‍ ഒപ്പം ഉണ്ടായിരുന്നവരുടെ നില ഗുരുതരമല്ല. അപകടത്തില്‍ ചിങ്ങവനം പോലീസ് കേസെടുത്തു.