ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/media_files/2025/07/29/haritha-karma-sena-2025-07-29-20-15-54.jpg)
പൈക: മീനച്ചിൽ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ സേനാംഗത്തെ കയ്യേറ്റം ചെയ്തു. എട്ടാം വാർഡിലെ ഹരിത കർമ്മ സേനാംഗത്തിനെയാണ് കയ്യേറ്റം ചെയ്തത്.
Advertisment
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി വീടുകയറുന്നതിനിടയാണ് ഹരിത കർമ്മസേനാംഗത്തിനു നേരെ യുവാവ് അസഭ്യം പറയുകയും ഉപദ്രവിക്കുകയും ഗേറ്റിനു വെളിയിലേക്ക് തള്ളിയിടുകയും ചെയ്തത്.
സാരമായ പരിക്കുകൾ പറ്റിയ ഇവർ പാലാ ഗവ. ആശുപത്രിയിലെത്തി ചികിത്സ നേടി. യുവാവിനെതിരെ ഹരിത കർമ്മ സേനാംഗവും മീനച്ചിൽ ഗ്രാമപഞ്ചായത്തും പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us