മരങ്ങാട്ടുപിള്ളി ചേറാടിക്കാവില്‍ നിറപുത്തരി. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

New Update
niraputhari cheradi kavu

മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍  നിറപുത്തരി ചടങ്ങുകൾക്ക് ഉള്ള ഒരുക്കങ്ങൾ ആരംഭിച്ചു.

Advertisment

arun thirumeni

രാവിലെ 5.30 തിന്ന് നെല്‍കതിർ കുലകൾ നാലമ്പലത്തിനുള്ളിലേക്ക് എഴുന്നള്ളിച്ച് ശ്രീലകത്തിന് വലം വെച്ച് മുഖമണ്ഡപത്തിൽ അരിമാവ് അണിഞ്ഞ് അലങ്കരിച്ച പത്മത്തിൽ സമർപ്പിച്ച് സ്ഥിതികാരകനായ മഹാവിഷ്ണുവിനേയും ഐശ്വര്യദായനി സാക്ഷാൽ മഹാലക്ഷ്മി ഭഗവതിയേയും ആവാഹിച്ച് ലക്ഷ്മി നാരായണ പൂജ കഴിക്കുന്നതാണ് ചടങ്ങ്. 

niraputhari cheradi kavu-2

ശേഷം നിറ കഴിഞ്ഞ് നെൽകതിർ പ്രസാദ വിതരണം ബുധനാഴ്ച നടക്കും. നാമ മന്ത്രജപത്തോടെ ഭക്തര്‍ പങ്കെടുക്കും. രാവിലെ 5.30-നും 6.30 നും മദ്ധ്യേയാണ് ചടങ്ങുകള്‍. 7 മണിക്ക് പതിവ് നിത്യ പൂജ പൂർത്തീകരിച്ച് തിരുനട അടയ്ക്കുന്നതാണെന്ന് മേല്‍ശാന്തി അരുണ്‍ തിരുമേനി അറിയിച്ചു.

Advertisment