കോട്ടയത്തിൻ്റെ അൻപതാമത് കലക്ടറായി ചേതൻകുമാർ മീണ. 2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥൻ. നിലവിലെ കലക്ടർ ജോൺ വി. സാമുവലിന് സ്ഥലം മാറ്റം

2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ചേതൻ കുമാർ മീണ രാജസ്ഥാൻ സ്വദേശിയാണ്

New Update
images(1524)

കോട്ടയം: കോട്ടയത്തിൻ്റെ അൻപതാമത് കലക്ടറായി ചേതൻകുമാർ മീണ. നിലവിൽ കേരള ഹൗസിന്റെ അഡിഷണൽ റസിഡന്റ് കമ്മീഷണറാണ് .

Advertisment

2018 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ചേതൻ കുമാർ മീണ രാജസ്ഥാൻ സ്വദേശിയാണ്. ഗൈനക്കോളജിസ്റ്റ് ഡോ. ശാലിനി മീണയാണ് ഭാര്യ.


ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ഇവാക്വേഷേൻ്റെ ഭാഗമായ പ്രവർത്തനങ്ങൾ സംസ്ഥാന സര്‍ക്കാര്‍ ഏകോപിപ്പിച്ചതു ചേതൻ കുമാർ മീണ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ്. 


2023 മുതൽ കേരള ഹൗസിന്റെ അഡിഷണൽ റസിഡന്റ് കമ്മീഷണറാണ് ചേതൻ കുമാർ. ഒറ്റപ്പാലം അസി. കലക്ടറായിരുന്നു.

2022ൽ സബ് കലക്ടറായിരുന്ന ചേതൻ കുമാർ  കേരള കർഷക സംഘം ചാത്തന്നൂർ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി ചിറക്കര ഏലായിൽ നിരോധന ഉത്തരവ് ലംഘിച്ച് നടത്താൻ ശ്രമിച്ച മരമടി മത്സരം  ചേതൻ കുമാർ മീണ മുട്ടോളം ചെളിയിൽ ഇറങ്ങി തടഞ്ഞത് 
വലിയ വാർത്തയായിരുന്നു.

മത്സരം രഹസ്യമായി നടത്തുവാൻ സംഘാടകർ ശ്രമിക്കുന്നതായി വിവരം ലഭിച്ചതോടെ സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം ചിറക്കര ഏലായിൽ  എത്തുകയായിരുന്നു.


മരമടിക്കായി കരയുടെ വിവിധ ഭാഗങ്ങളിൽ കാളകളെയും മറ്റും നേരത്തെ തന്നെ എത്തിച്ചിരുന്നു. മൃഗങ്ങളെ ഉപയോഗിച്ചുള്ള മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചേതൻ കുമാർ വ്യക്തമാക്കി. 


ഇതിനിടെ നിലം ഉഴാൻ എന്ന പേരിൽ ചിറക്കര ക്ഷേത്രത്തിനു സമീപത്ത് നിന്നു പ്രകടനമായി കാളകളെ ഏലായിലേക്ക് എത്തിച്ചു.

മത്സരത്തിനായി പൂട്ടി പതം വരുത്തിയ കണ്ടത്തിൽ പത്തോളം ജോഡി കാളകളെ ഇറക്കിയെങ്കിലും ചേതൻ കുമാർ മീണ മുട്ടോളം ചെളിയിലൂടെ കാളകളുടെ മുന്നിൽ എത്തി തടയുകയായിരുന്നു. 

അതേസമയം, നിലവിലെ കലക്ടർ ജോൺ വി. സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടർ സ്ഥാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.  

Advertisment