/sathyam/media/media_files/KMCoYJ1khyVPaFHYTpzY.jpg)
കോട്ടയം: തെരുവുനായ ഭീതിയിൽ പുറത്തിറക്കാൻ പോലും ഭയന്ന് എരുമേലി വെച്ചുച്ചിറയിലെ ജനങ്ങൾ. കൊച്ച് കുട്ടികൾക്ക് ഉൾപ്പടെ കടിയേൽക്കുന്ന അവസ്ഥയാണുള്ളത്.
വളർത്തു മൃഗങ്ങൾക്കും തെരുവുനായ ഭീഷണിയായി മാറുന്ന സ്ഥിതിയുണ്ട്. വെച്ചുച്ചിറയിൽ അറവ് മാലിന്യം ഉൾപ്പെടെ തള്ളുന്നതാണ് തെരുവുനായകൾ പ്രദേശത്ത് തമ്പടിക്കാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
ഇന്നലെ വെച്ചുച്ചിറയിൽ സ്കൂൾ വിദ്യാർത്ഥിനിയെയടക്കം അഞ്ച് പേരെ തെരുവുനായ അക്രമിച്ചിരുന്നു.
വെച്ചൂച്ചിറ സി.എം.എസ് സ്കൂളിന് സമീപമാണ് തെരുവുനായ അക്രമണമുണ്ടായത്.സെൻ്റ് തോമസ് ഹൈസ്ക്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിഹെലീന ബിജുവിനെയാണ് ആദ്യം തെരുവുനായ ആക്രമിച്ചത്.കുട്ടി ട്യൂഷന് പോകും വഴിയായിരുന്നു അക്രമണം.
കുട്ടിയെ അക്രമിച്ച ശേഷമാണ് കടയുടെ പുറത്ത് നിൽക്കുകയായിരുന്ന വ്യാപാരിയെയും നായ അക്രമിച്ചത്..
വഴിയേ ബൈക്കിൽ പോയ എരുമേലി തുമരംപാറ സ്വദേശികളായ രണ്ട് പേരെയും നായ പിന്നീട് അക്രമിച്ചു.മൊത്തം 5 പേർക്ക് നായയുടെ കടിയേറ്റു.
പരുക്കേറ്റവരിൽ രണ്ടു പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്കും എത്തിച്ചു.
ബാക്കിയുള്ളവർ വിവിധ സ്വകാര്യ ആശുപത്രികളിലടക്കം ചികിത്സ തേടി.
വർധിച്ചു വരുന്ന തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കിൽ തെരുവിൽ ഇറങ്ങി പ്രതിഷേധിക്കുമെന്നു നാട്ടുകാർ പറയുന്നു.