/sathyam/media/media_files/2025/08/05/images1631-2025-08-05-13-54-00.jpg)
കോട്ടയം: പാലാ തൊടുപുഴ റോഡിൽ മുണ്ടാങ്കൽ പള്ളിക്ക് സമീപം വാഹനാപകടത്തിൽ രണ്ടു പേരുടെ ജീവനെടുക്കാൻ ഇടയാക്കിയ സംഭവം കാറിൻ്റെ അമിത വേഗമെന്നു ദൃക്സാക്ഷി.
രാവിലെ നല്ല മഴയുണ്ടായിരുന്ന സമയമാണ് അപകടം നടക്കുന്നത്. മിന്നൽ പോലെ പാഞ്ഞു വന്ന കാറിൻ്റെ ശബ്ദം മാത്രമാണ് കേട്ടത്.
അപ്പോഴേയ്ക്കും അപകടം സംഭവിച്ചു കഴിഞ്ഞിരുന്നു. റോഡിൻ്റെ രണ്ട് സൈഡിലായാണ് സ്കൂട്ടറുകൾ കിടന്നിരുന്നത്.
അപകടത്തിന് തൊട്ടു പിന്നാലെ വന്ന വാഹനത്തിൽ ഇവരെ കയറ്റി വിടുമ്പോൾ ജീവൻ ഉണ്ടായിരുന്നു എന്നും അപകടം നടന്ന സ്ഥലത്ത് കട നടത്തുന്നയാൾ പറഞ്ഞു.
പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരിച്ചത്.
ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ പാലാ മരിയൻ സെൻ്റർ ഹോസ്പിറ്റലിൽ ചികിത്സയിലാണ്. സംഭവത്താൽ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us