ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജുകളിലേയ്ക്കും പൂഞ്ഞാർ എൻജിനിയറിംഗ് കോളജിലേക്കും സ്പോട്ട് അഡ്മിഷൻ

New Update
spot admission

കോട്ടയം: ഐ.എച്ച്.ആർ.ഡി മോഡൽ പോളിടെക്നിക് കോളജുകളിലേയ്ക്കും പൂഞ്ഞാർ എൻജിനിയറിംഗ് കോളജിലേക്കും ഒന്നാംവർഷ ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. 

Advertisment

അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. താത്പര്യമുള്ളവർ അതതു ജില്ലകളിലെ മോഡൽ പോളിടെക്നിക് കോളജുമായോ  പൂഞ്ഞാർ എൻജിനീയറിംഗ് കോളജുമായോ നേരിട്ട് ബന്ധപ്പെടണം.

ബയോ മെഡിക്കൽ എൻജിനീയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, കമ്പ്യൂട്ടർ എൻജിനീയറിംഗ്, ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ്, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, സൈബർ ഫോറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി, മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ ഡിപ്ലോമ കോഴ്സുകളിലേക്കാണ് പ്രവേശനം.

വിശദവിവരങ്ങൾക്ക് 8547005000 എന്ന ഫോൺ നമ്പറിലോ ഐ.എച്ച്.ആർ.ഡി. വെബ്സൈറ്റായ www.ihrd.ac.in സന്ദർശിക്കുകയോ ചെയ്യണം. ഫോൺ: മോഡൽ പോളിടെക്നിക് കോളജ്, മറ്റക്കര - 8547005081, എൻജിനീയറിംഗ് കോളജ്, പൂഞ്ഞാർ - 8547005035.

Advertisment