പാലാ: കൊച്ചിടപ്പാടിയിൽ വയോധികയ്ക്ക് അസുഖം മൂർഛിച്ചതിനെത്തുടർന്നു പാലാ ജനറൽ ആശുപത്രിയിലേക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച ഓട്ടോറിക്ഷയിൽ അമിത വേഗത്തിൽ എത്തിയ കാറിടിച്ച് വയോധികയ്ക്കും മൂന്ന് കുടുംബാംഗങ്ങൾക്കും പരുക്കേറ്റു.
പനയ്ക്കപ്പാലം കൊണ്ടാട്ട് കുസുമകുമാരി, കെ.കെ മുരളീധരപ്പണിക്കർ, രാകേഷ്, ആര്യ എന്നിവർക്കാണ് പരുക്കേറ്റത്. പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ച ഇവരെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
കുസുമകുമാരിയ്ക്ക് അസുഖം കൂടിയതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ ജനറൽ ആശുപത്രിയിലേയ്ക്ക് വരും വഴി കൊച്ചിടപ്പാടി ഐ.എം.എ ജങ്ങ്ഷനു സമീപമാണ് ഓട്ടോയിൽ കാറിടിച്ചത്.
അമിത വേഗതയിൽ പാലാ ഭാഗത്തു നിന്നും പാഞ്ഞു വന്ന കാർ വഴിയിൽ വട്ടം കറങ്ങി ഓട്ടോയിൽ ഇടിയ്ക്കുകയായിരുന്നു. പാലാ പോലീസ് മേൽനടപടി സ്വീകരിച്ചു.