എരുമേലി  നഗരമധ്യത്തിലൂടെ ഒഴുകുന്ന ചെറിയ തോട്ടിലെ വെള്ളത്തിനുണ്ടായ നിറം മാറ്റം. കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ്. വെള്ളത്തിന് ആദ്യം നീല നിറവും ദിവസങ്ങള്‍ കഴിഞ്ഞതോടെ വെള്ള നിറവുമായി

കഴിഞ്ഞ ദിവസം ഉച്ചയോടെ വെള്ള നിറത്തിലാണ് 15 മിനിറ്റോളം ജലം ഒഴുകിയത്.

New Update
1001163822

എരുമേലി:  നഗരമധ്യത്തിലൂടെ ഒഴുകുന്ന ചെറിയ തോട്ടില്‍ വെള്ളം നീല നിറത്തിലും പിന്നീട് വെള്ള നിറത്തിലും ഒഴുകിയ സംഭവത്തില്‍ ജലത്തിന്റ നിറം മാറ്റം എന്താണെന്നു കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരിശോധന നടത്തുമെന്നും ആരോഗ്യ വകുപ്പ്.

Advertisment

തോട്ടിലെ ജലത്തിന്റെ നിറം മാറ്റം സംബന്ധിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് തരാന്‍ നിര്‍ദേശിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെ വെള്ള നിറത്തിലാണ് 15 മിനിറ്റോളം ജലം ഒഴുകിയത്. കഴിഞ്ഞ 31 നു തോട്ടിലെ ജലം ഏതാനും സമയം നീല നിറത്തില്‍ ഒഴുകിയിരുന്നു.

നഗരമധ്യത്തിലൂടെ ഒഴുകുന്ന കൊച്ചുതോട്ടിലെ ജലത്തിന്റെ നിറം മാറ്റത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്. തോടിന്റെ ഉത്ഭവ സ്ഥാനത്ത് പാറമട പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ പാറമടയില്‍ നിന്നുള്ള രാസ വസ്തുക്കള്‍ കലര്‍ന്ന ജലം മഴക്കാലത്ത് ഒഴുക്കി വിടുന്നതാണ് തോട്ടിലെ ജലത്തിന്റെ നിറം മാറ്റത്തിനു കാരണമെന്ന് തോടിന്റെ കരകളില്‍ താമസിക്കുന്നവര്‍ പറയുന്നു.

ഈ സമയം തോട്ടിലെ ജലം ഉപയോഗിക്കുന്നവരുടെ ദേഹത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.

 മഴക്കാലമായതിനാല്‍ തോട്ടില്‍ നല്ല ഒഴുക്ക് ഉണ്ടായിരുന്നു. ഇതുമൂലമാണ് നിറം മാറ്റം ഉള്ള ജലം അധിക സമയം തങ്ങി നില്‍ക്കാതെ ഒഴുകിയതെന്നും പറയുന്നു.

 ജലത്തിന്റെ നിറം മാറ്റം അറിഞ്ഞ് നിരവധി പേര്‍ തോടിന്റെ കരകളിലും എത്തിയിരുന്നു.

Advertisment