രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻറ് അസോസിയേഷന്റെ 'ഫ്ലാഷ്  2കെ 25' ഉദ്ഘാടനം ചെയ്തു

New Update
mar augusthinose college program

രാമപുരം:രാമപുരം മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെൻറ് അസോസിയേഷൻ 'ഫ്ലാഷ്  2കെ25' 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം നടത്തി.

Advertisment

കോളേജ് മാനേജർ റവ. ഫാ. ബെർക്കുമൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. കിൻഫ്ര ഫിലിം & വീഡിയോ പാർക്ക്  ചെയർമാൻ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം നിർവഹിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എം എ എച്ച് ആർ എം ഒന്നും രണ്ടും റാങ്ക് കരസ്ഥമാക്കിയ അനൗഷ്ക ഷൈൻ, അഞ്ജലി എസ് മോഹൻ എന്നിവരെ തദവസരത്തിൽ ആദരിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, രാമപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സണ്ണി അഗസ്റ്റിൻ പൊരുന്നക്കോട്ട്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് അലഞ്ചേരിയിൽ, സിജി ജേക്കബ്, ഡിപ്പാർട്മെന്റ് മേധാവി ലിൻസി ആൻറണി, സ്റ്റാഫ് കോഡിനേറ്റർ മാരായ രമ്യ കെ എം, ഫാ. ഡോ. ബോബി ജോൺ, മാനേജ്മെൻറ് അസോസിയേഷൻ സെക്രട്ടറി മാഹിൻ ഷറഫുദ്ദീൻ, മാനേജ്മെൻറ് അസോസിയേഷൻ വൈസ് പ്രസിഡൻറ് എമിൽ ജോർജ് എന്നിവർ പ്രസംഗിച്ചു.

Advertisment