കെഎസ്എസ്‌പിയു ളാലം ബ്ലോക്ക്‌ കമ്മിറ്റിയുടെയും പാലാ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാലാ സിവില്‍ സ്റ്റേഷനു മുന്നില്‍ കൂട്ട ധർണ നടത്തി

New Update
ksspu pala town block

പാലാ: കെഎസ്എസ്‌പിയു ളാലം ബ്ലോക്ക്‌ കമ്മിറ്റിയുടെയും പാലാ ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പാലാ സിവിൽ സ്റ്റേഷനു മുന്നിൽ കൂട്ട ധർണ നടത്തി. 

Advertisment

ടൗൺ ബ്ലോക്ക് പ്രസിഡണ്ട് പി വി സോമശേഖരൻ നായർ അധ്യക്ഷത വഹിച്ചു. കെഎസ്എസ്‌പിയു മുൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടിജെ എബ്രഹാം തോണക്കര ധർണ്ണ  ഉദ്ഘാടനം ചെയ്തു. ടൗൺ ബ്ലോക്ക് സെക്രട്ടറി എം എൻ രാജൻ, ളാലം ബ്ലോക്ക് സെക്രട്ടറി കെജി വിശ്വനാഥൻ, സി ഐ ജെയിംസ്,എസ് സുഷമ, എ കെ അമ്മിണി, ബേബി തോമസ്, അഡ്വ.സി എം രവീന്ദ്രൻ, ജോസ് ബ്രാഹം തുടങ്ങിയവർ പ്രസംഗിച്ചു.

ശമ്പള - പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുക, ക്ഷാമാശ്വാസ ഗഡുക്കളുടെ കുടിശിക നൽകുക, മെഡിസപ്പ് പദ്ധതി അപാകതകൾ പരിഹരിക്കുക, മെഡിക്കൽ അലവൻസ് കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നുധർണ. ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നിന്നും പ്രകടനമായി എത്തിയാണ്ധർണ നടത്തിയത്.

Advertisment