കാഞ്ഞിരപ്പള്ളി യെങ്ങ് മെൻസ് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ മികച്ച പഞ്ചായത്ത് അംഗങ്ങളെ വിമലാ ജോസഫ് തെക്കേമുറിയിൽ എക്സലൻസി അവാർഡ് നല്‍കി ആദരിക്കുന്നു

New Update
kyma excellence award

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി യെങ് മെൻസ് അസോസിയേഷന്റെ (കെ.വൈ.എം.എ) ആഭിമുഖ്യത്തിൽ ബ്ലോക്ക് – ഗ്രാമ പഞ്ചായത്തംഗം എന്ന നിലകളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച വിമലാ ജോസഫിന്റെ സ്മരണാർത്ഥം കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുന്നു.  

Advertisment

2020-25 കാലയളവിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തംഗം, മൂന്ന്  മികച്ച ഗ്രാമപഞ്ചായത്തംഗങ്ങൾ എന്നിവർക്ക് വിമലാ ജോസഫ് തെക്കേമുറിയിൽ എക്സലൻസി അവാർഡും മംഗളപത്രവും സമ്മാനിക്കുന്നതാണ്.

പരിഗണിക്കപ്പെടുവാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പ്രവർത്തനം സംബന്ധിച്ച സംക്ഷിപ്തവിവരണം തയ്യാറാക്കി ആഗസ്റ്റ് 25നകം മേഖലാകൺവീനർമാരെ ഏൽപ്പിക്കേണ്ടതാണെന്ന് ഭാരവാഹികളായ പ്രസിഡൻ്റ് ജെയിംസ് പള്ളിവാതുക്കൽ - 97440 02011, സെക്രട്ടറി അഡ്വ. അഭിലാഷ് ചന്ദ്രൻ - 94952 14655, ജനറൽ കൺവീനർ മാർട്ടിൻ കുന്നേൽ - 9249352618, ഓർഗനൈസിങ് സെക്രട്ടറി ബിമൽ ആൻ്റണി - 9995006062 എന്നിവര്‍ അറിയിച്ചു.

Advertisment