/sathyam/media/media_files/2025/08/15/karshaka-union-m-pala-2025-08-15-13-29-07.jpg)
പാലാ: അപ്രഖ്യാപിത രാസവള വിലവർദ്ധനവ് പിൻവലിക്കണമെന്നും രാസവള ലഭ്യത കുറവ് പരിഹരിക്കണമെന്നും കർഷ യൂണിയൻ എം പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡണ്ട് അപ്പച്ചൻ നെടുമ്പള്ളി അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് യോഗം ഉദ്ഘാടനം ചെയ്തു.
അനിയന്ത്രിതമായ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് നിയമഭേദഗതി നടത്തണമെന്നും യോഗം കേന്ദ്ര ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. തങ്ങളുടെ ജീവന് ഭീഷണി സൃഷ്ടിക്കപ്പെടുന്ന സാഹചര്യത്തിൽ അവയെ നശിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം വ്യക്തികൾക്ക് നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ സുപ്രീംകോടതി നിലപാട് സ്വാഗതാർഹമാണെന്നും യോഗം വിലയിരുത്തി. സംസ്ഥാന സെക്രട്ടറി കെ പി ജോസഫ്, സംസ്ഥാന ട്രഷറർ ജോയ് നടയിൽ നിയോജകമണ്ഡലം ഭാരവാഹികളായ കെ ഭാസ്കരൻ നായർ, ടോമി തകിടിയേൽ, തോമസ് നീലിയറ മണ്ഡലം പ്രസിഡണ്ട് മാരായ ഷാജി കൊല്ലിത്തടം, പി.വി ചാക്കോ പറവെട്ടിയേൽ, എബ്രഹാം കോക്കാട്ട്, അബു മാത്യു, സാബുകരിന്തയിൽ, ജയ്സൺ ജോസഫ്, പ്രദീപ് ഔസെപ്പറമ്പിൽ, രാജൻകൊട്ടാരം, സിറിയക് പുത്തൻപുരയ്ക്കൽ, ജയ്മോൻ വെട്ടിയാങ്കല്‍, ജോസഫ് കൂട്ടുങ്കൽ, ടോമി തൊണ്ടിയമ്മാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
രാസവള വില വർധന പിൻവലിക്കാത്ത പക്ഷം പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി