New Update
/sathyam/media/media_files/2025/08/15/kuravilangad-mandalam-committee-2025-08-15-17-23-12.jpg)
കുറവിലങ്ങാട്: യൂത്ത് കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡണ്ട് അമൽ മത്തായി പതാക ഉയർത്തി. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അരുൺ ജോസഫ് സന്ദേശം നൽകി.
Advertisment
യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജിൻസൺ ചെറുമല, യു.ഡി.എഫ് കുറവിലങ്ങാട് മണ്ഡലം ചെയർമാൻ അജോ അറക്കൽ, ടോജോ പാലക്കൽ,സജിൻ മാത്യു, ബേസിൽ, ജോർജ് തെക്കുമ്പുറം, ജിൻസൺ കൊച്ചുപുരക്കൽ, അനീഷ് തറപ്പിൽ, രഞ്ജിത് സെബാസ്റ്റ്യൻ, ക്രിസ്റ്റി ബെന്നി, ജിന്റോ കുടിലിൽ, ലിജോ കുടിലിൽ, അഖിൽ എസ് കൈമൾ, ബെനറ്റ് ബെന്നി, റിയാസ് തോമസ്, ജോബിൻ ജോസ് തൈപ്പറമ്പിൽ, സെബിൻ കോഴിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
ദേശസ്നേഹം പ്രമേയമാക്കി മജീഷ്യൻ ബെൻ കുറവിലങ്ങാട് മാജിക് ഷോ അവതരിപ്പിച്ചു. തുടർന്ന് ടൗണിൽ പായസവിതരണം നടത്തി.