കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും സ്വാതന്ത്രദിനാഘോഷവും ദേവാലയത്തിന്റെ കല്ലിട്ട തിരുനാളാഘോഷവും നടന്നു

New Update
st. marys forona church

കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ സ്വര്‍ഗാരോപണ തിരുനാളും സ്വാതന്ത്രദിനാഘോഷവും ദേവാലയത്തിന്റെ കല്ലിട്ട തിരുനാളാഘോഷവും നടന്നു.

Advertisment

st marys forona church-2

രാവിലെ നടന്ന ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്കു ഫാ.ജോണ്‍ നടുത്തടം മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ തിരുനാള്‍ സന്ദേശം നല്‍കി. തുടര്‍ന്ന് ദൈവമാതാവിന്റെ തിരുസ്വരൂപവും വഹിച്ചുക്കൊണ്ട് നടന്ന പ്രദക്ഷിണത്തില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.

st marys forona church-3

തിരുനാളാഘോഷങ്ങളെ തുടര്‍ന്ന് ദേവാലയങ്കണത്തില്‍ വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ ദേശീയ പതാക ഉയര്‍ത്തി, സ്വാതന്ത്രദിന സന്ദേശം നല്‍കി. മാതൃവേദിയംഗങ്ങളുടെ നേതൃത്വത്തില്‍ മരിയന്‍ഭക്തിഗാനം ആലപിച്ചു.

st marys forona church-4

സഹവികാരി ഫാ.ഏബ്രഹാം പെരിയപ്പുറം പരിപാടികള്‍ക്ക് നേൃതൃത്വം നല്‍കി. എസ്എംവൈഎം അംഗങ്ങളുടെ നേതൃത്വത്തില്‍ മധുരപലഹാര വിതരണം നടത്തി.

Advertisment