വലവൂര്‍ ഗവ. യുപി സ്കൂളില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി

New Update
valavoor up school independent day

വലവൂര്‍: പ്രകൃതി തീർത്ഥം തളിച്ചൊഴിഞ്ഞ ഇടവേളയിൽ വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ എഴുപത്തിയൊൻപതാമത് സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് നാന്ദി കുറിച്ചുകൊണ്ട് കരൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും വാർഡ് മെമ്പറുമായ ബെന്നി വർഗീസ് മുണ്ടത്താനത്ത് ദേശീയ പതാക ഉയർത്തി.

Advertisment

valavoor govt up school independent day

എല്ലാ പ്രിയ കുട്ടികൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ അദ്ദേഹം നേർന്നു. ഫ്ലാഗ് സല്യൂട്ടിനും ദേശീയ ഗാനാലാപനത്തിനും ശേഷം വർണ്ണാഭമായ സ്വാതന്ത്രദിന റാലി നടന്നു. ദേശഭക്തി ഗാനങ്ങൾ കുട്ടികൾ ആലപിച്ചു. വിദ്യാർത്ഥി പ്രതിനിധി അർണവ് സുധീഷ് സ്വാതന്ത്രദിന സന്ദേശം നൽകി.

valavoor govt up school independent day-2

സ്വാതന്ത്ര്യം എന്നത് സന്തോഷപൂർണ്ണവും സമാധാനപൂർണവുമായി പൗരന് സ്വസ്ഥമായി വർത്തിക്കാനും ജീവിക്കാനുമുള്ള അവകാശമാണ് എന്ന് ആമുഖമായി ഹെഡ്മാസ്റ്റർ രാജേഷ് എൻ വൈ പറഞ്ഞു. 

valavoor govt up school independent day-3

പിടിഎ പ്രസിഡണ്ട് ബിന്നി ജോസഫ്, എസ് എം സി ചെയർമാൻ രാമചന്ദ്രൻ കെ എസ് എന്നിവർ സ്വാതന്ത്രദിനാശംസകൾ നേർന്നു.

Advertisment