/sathyam/media/media_files/2025/08/17/1001177836-2025-08-17-11-21-10.jpg)
പാറത്തോട്: മണ്ണ് സംരക്ഷണത്തിനായി താലൂക്കുകള്‍ തോറും മണ്ണ്, ജല പരിശോധനാ ലാബുകള്‍ സ്ഥാപിക്കണമെന്ന് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍.
ഇന്‍ഫാം വെളിച്ചിയാനി കാര്‍ഷിക താലൂക്കിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷകദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുസ്ഥിര കാര്‍ഷിക വികസനത്തിനു വിളപരിപാലനത്തിനെക്കാള്‍ ഉപരി മണ്ണിന്റെ പരിപോഷണത്തിന് കര്‍ഷകര്‍ മുന്‍തൂക്കം നല്‍കണം.
മണ്ണിന്റെ ഫലപൂയിഷ്ടത വര്‍ധിപ്പിക്കാനായി മണ്ണിന്റെ പിഎച്ച് ക്രമീകരിക്കുകയും മണ്ണിലെ സൂക്ഷ്മ ജീവാണുക്കളുടെ സഹവാസം ഉറപ്പുവരുത്തുകയും മണ്ണിന്റെ ഊഷ്മാവ് ക്രമീകരിക്കുകയും മണ്ണിന്റെ നീര്‍വാര്‍ച്ച നിയന്ത്രിച്ച് ഈര്‍പ്പം ക്രമീക്കുകയും ചെയ്യണമെന്നും ഫാ. തോമസ് മറ്റമുണ്ടയില്‍ കൂട്ടിച്ചേര്‍ത്തു.
യോഗത്തില്‍ വെളിച്ചിയാനി താലൂക്ക് ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷതവഹിച്ചു.
താലൂക്ക് രക്ഷാധികാരി ഫാ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഇന്‍ഫാം ദേശീയ ട്രഷറര്‍ ജെയ്സണ്‍ ചെംബ്ലായില്‍, കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ദേശീയ കമ്മിറ്റി അംഗം നെല്‍വിന്‍ സി. ജോയ്,
താലൂക്ക് സെക്രട്ടറി വക്കച്ചന്‍ അട്ടാറമാക്കല്‍, കാര്‍ഷികജില്ല നോമിനി ജോബി താന്നിക്കാപ്പാറ, ഇന്‍ഫാം മഹിളാസമാജ് താലൂക്ക് പ്രസിഡന്റ് റീജാ തോമസ്, താലൂക്ക് സെക്രട്ടറി മോളി സാബു എന്നിവര്‍ പ്രസംഗിച്ചു.
അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് എസ്. അശ്വതി സെമിനാര്‍ നയിച്ചു.