എരുമേലി മുണ്ടക്കയം റോഡിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. ബൈക്കിനെ ഓവർടേക്ക് ചെയ്തുവന്ന തമിഴ്‌നാട് സ്വദേശികളായ അയ്യപ്പ തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്. സംഭവ സ്ഥലത്തു വെച്ചു തന്നെ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു

ബൈക്കിനെ ഓവർടേക്ക് ചെയ്തുവന്ന തമിഴ്‌നാട് സ്വദേശികളായ അയ്യപ്പ തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്.

New Update
accident

എരുമേലി :എരുമേലി മുണ്ടക്കയം റോഡിൽ തീർത്ഥാടകർ സഞ്ചരിച്ച കാറിടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. അപകടത്തിൽ തുമരംപാറ സ്വദേശി ഖദീജാ പറമ്പിൽ അബ്ദുൾ ജലീൽ ( ബാബു - 62 ) ആണ് മരിച്ചത്.

Advertisment

ഇന്ന് രാവിലെയാണ് സംഭവം. എരുമേലി പഴയ ഗ്യാസ്ഗോഡൗണിന് സമീപമായിരുന്നു അപകടം.

ബൈക്കിനെ ഓവർടേക്ക് ചെയ്തുവന്ന തമിഴ്‌നാട് സ്വദേശികളായ അയ്യപ്പ തീർത്ഥാടകർ സഞ്ചരിച്ച കാറാണ് അപകടമുണ്ടാക്കിയത്.

ബാബു ഇടിയുടെ ആഘാതത്തിൽ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടതായാണ് വിവരം. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

എരുമേലി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു

Advertisment