ചിങ്ങവനത്ത് നിയന്ത്രണം നഷ്ടമായ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു.മറിഞ്ഞത് ഇരുമ്പുമായി എത്തിയ ലോറി. അപകടത്തെ തുടര്‍ന്ന് ഇരുമ്പ് കമ്പി റോഡില്‍ ചിതറി തെറിച്ചു

ഇതേ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത തടസവും ഉണ്ടായി.

New Update
images (1280 x 960 px)(139)

കോട്ടയം: എം.സി റോഡില്‍ ചിങ്ങവനം ഗോമതി കവലയില്‍ നിയന്ത്രണം നഷ്ടമായ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു. 

Advertisment

ഇരുമ്പുമായി എത്തിയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെ ആയിരുന്നു അപകടം. ചിങ്ങവനം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ കയറി മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുമ്പ് കമ്പി റോഡില്‍ ചിതറിക്കിടന്നു. 

ഇതേ തുടര്‍ന്ന് എം.സി റോഡില്‍ ഗതാഗത തടസവും ഉണ്ടായി. ചിങ്ങവനം പോലീസ് സ്ഥലത്ത് എത്തി ഗതാഗതം നിയന്ത്രിച്ചു. തുടർന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥലത്ത് നിന്ന് വാഹനം ഉയര്‍ത്തി മാറ്റി. 

കഴിഞ്ഞ ദിവസങ്ങളിലായി ഡിവൈഡര്‍ നവീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി നിലവില്‍ ഉണ്ടായിരുന്ന ഡിവൈഡര്‍ പൊളിച്ചു ഉയരം കൂടിയ കട്ടകള്‍ ഉപയോഗിച്ചു കെട്ടുകയും മണ്ണിടുകയും ചെയ്തിരുന്നു. അപകടത്തില്‍ ഡിവൈഡറും തുകര്‍ന്നു.

Advertisment