കളരിയമാക്കൽ പാലം: റോഡ് ഉണ്ടായാൽ മതി; സമീപനപാതയ്ക്ക് ഭൂമി വിട്ടു നൽകുന്നതിൽ ഒരെതിർപ്പുമില്ലെന്നും പൂർണ്ണ സമ്മതമെന്നും ഭൂഉടമകൾ. ഉചിതമായ നഷ്ട പരിഹാരം ഉറപ്പാക്കണം

എത്രയും വേഗം നടപടി കൾ പൂർത്തിയാക്കി റോഡ് നിർമ്മിക്കണമെന്നും ഉചിതമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും അവർ ഇന്ന് നടന്ന പൊതു ഹിയറിംഗിൽ അധികൃതരെ അറിയിച്ചു. 

New Update
kalariyamakkal aproch road

പാലാ: കളരിയമാക്കൽ പാലത്തിൻ്റെ അപ്രോച്ച് റോഡിനായി ഭൂമി വിട്ടു നൽകുവാൻ ഒരെതിർപ്പും ഇല്ലെന്നും പൂർണ്ണ സമ്മതമാണെന്നും അറിയിച്ച് ഭൂഉടമകൾ. 

Advertisment

എത്രയും വേഗം നടപടി കൾ പൂർത്തിയാക്കി റോഡ് നിർമ്മിക്കണമെന്നും ഉചിതമായ നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും അവർ ഇന്ന് നടന്ന പൊതു ഹിയറിംഗിൽ അധികൃതരെ അറിയിച്ചു. 


കളരിയമാക്കൽ നടന്ന സാമൂഹിക പ്രത്യാഘാത പഠന സമിതി മുമ്പാകെയാണ് ഭൂഉടമകൾ തങ്ങളുടെ പരസ്യ നിലപാട് വ്യക്തമാക്കിയത്. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ് വിഭാഗത്തിനായിരുന്നു പഠന റിപ്പോർട്ടിനായുള്ള ചുമതല. പOന സംഘം ഇന്ന് എത്തുമെന്ന് ജോസ്.കെ.മാണി എം.പി.അറിയിച്ചിരുന്നു. 


അപ്രോച്ച് റോഡിനായി രണ്ട് പേരുടെ സ്ഥലം മാത്രം മതിയെന്നും അവർ തയ്യാറല്ലെന്നുമാണ് ചിലർ അടുത്ത കാലം വരെ പ്രചരിപ്പിച്ചിരുന്നത്. ഇത് ജനങ്ങളെ കബളിപ്പിക്കലായിരുന്നു. 

അഞ്ച് പേരുടെ സ്ഥലമാണ് ആവശ്യമായിരുന്നത്. ഭൂമി കൊടുക്കാമെന്ന് ഒരാൾ പറഞ്ഞതായി വന്ന പ്രചാരണവും ശരിയല്ല. ആ വ്യക്തിക്ക് ഇവിടെ ഭൂമി പോലും ഇല്ല എന്നും മീനച്ചിൽ പഞ്ചായത്ത് പ്രസിഡണ്ട് സോജൻ തൊടുകയും മുൻ പഞ്ചായത്ത് പ്രസിഡണ്ട് സാജോ പൂവത്താനിയും പറഞ്ഞു.

ജനം ചുമതല ഏല്പിച്ചവർ കൈ ഒഴിഞ്ഞതോടെയാണ് മീനച്ചിൽ പഞ്ചായത്തും പാലാ നഗരസഭയും ഇക്കാര്യത്തിൽ ഇടപെട്ട് തുടർ നടപടികൾ സ്വീകരിച്ചതെന്നും അവർ പറഞ്ഞു.

പബ്ളിക് ഹിയറിംഗിൽ പങ്കെടുത്ത് പഞ്ചായത്തിൻ്റെ പൂർണ്ണ പിന്തുണ അറിയിച്ചതായി അവർ പറഞ്ഞു. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ബി ബിജു, സണ്ണി വെട്ടം എന്നിവരും പങ്കെടുത്തു.

Advertisment