ചേർപ്പുങ്കൽ ഇൻഫാം പാലാ കാർഷികജില്ലയുടെ നേതൃത്വത്തിൽ കർഷക ദിനം ആചരിച്ചു

New Update
cherpunkal infam karshika jilla

ചേര്‍പ്പുങ്കല്‍: ചേർപ്പുങ്കൽ ഇൻഫാം പാലാ കാർഷികജില്ലയുടെ നേതൃത്വത്തിൽ കർഷകദിനം ആചരിച്ചു. ചേർപ്പുങ്കൽ മാർസ്ലീവാ ഫോറോ നാപള്ളി പാരിഷ് ഹാളിൽ കൂടിയ യോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് ജോർജ് മുണ്ടുവാലയിൽ അധ്യക്ഷത വഹിച്ചു. അസി വികാരിഫാ. അജിത് പരിയാരത്ത് യോഗം ഉദ്ഘാടനം ചെയ്തു.

Advertisment

യോഗത്തിൽ കാർഷിക ജില്ല പ്രസിഡന്റ് പ്രൊഫ. കെകെ ജോസ് കരിപ്പാക്കുടി മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷകരെ യോഗത്തിൽ ആദരിച്ചു. തുടർന്ന് യൂണിറ്റ് അംഗങ്ങൾക്ക് മെമ്പർഷിപ്പ് കാർഡ് വിതരണവും നടത്തി.

cherpunkal infam karshika jilla-2

ഇൻഫാം സംസ്ഥാന ട്രഷറർ തോമസ് മാത്യു തുപ്പലഞ്ഞയിൽ, കാർഷിക ജില്ല സെക്രട്ടറി തോമസ് മറ്റം, കൊഴുവനാല്‍ ഗ്രാമം പഞ്ചായത്ത് കൃഷി ഓഫീസർ മഞ്ജു ശ്രീ, ഫൊറോന കൺവീനർ ജയ്സൺ ജോസഫ്,യൂണിറ്റ് വൈസ് പ്രസിഡന്റ് ബേബി ജോസഫ് കൊച്ചുപറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു

Advertisment