/sathyam/media/media_files/2025/08/20/infam-karshaka-dinacharanam-2025-08-20-16-13-11.jpg)
കാഞ്ഞിരപ്പള്ളി: കഠിനാധ്വാനവും ആസൂത്രണവും കൈമുതലാക്കി ഇന്‍ഫാം കര്‍ഷകര്‍ കൃഷിയില്‍ വിജയഗാഥ രചിക്കണമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജോസഫ് പുല്‍ത്തകിടിയേല്‍.
കാഞ്ഞിരപ്പള്ളി കാര്‍ഷിക താലൂക്കിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്നിനോടനുബന്ധിച്ച് കുന്നുംഭാഗത്ത് നടത്തിയ കര്‍ഷകദിനാചരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യോഗം ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. എബ്രഹാം മാത്യു പന്തിരുവേലില്‍ ഉദ്ഘാടനം ചെയ്തു.
കൃഷിയെ ഒരു വ്യവസായമായി കണ്ട് വ്യക്തമായ ആസൂത്രണത്തോടും പദ്ധതികളോടും ചേര്‍ത്ത് ലഭ്യമായ യന്ത്രവത്കരണം ഉള്‍ക്കൊള്ളിച്ച് വിജയിപ്പിക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഒന്നിച്ചുകൂടുകയും ആശയങ്ങളും അറിവുകളും പങ്കുവയ്ക്കുകയും ചെയ്തുകൊണ്ട് പരസ്പരം സഹായികളായി കര്‍ഷകര്‍ മാറണമെന്നും എബ്രഹാം മാത്യു പന്തിരുവേലില്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷികജില്ല എക്‌സിക്യൂട്ടീവ് മെംബര്‍ ടോം ജോസ് പറമ്പില്‍, താലൂക്ക് പ്രസിഡന്റ് ജയിംസ് അറയ്ക്കപ്പറമ്പില്‍, താലൂക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജോസ് ജൂലിയന്‍, സജീവ് ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.