/sathyam/media/media_files/2025/08/20/infam-ponkunnam-4-2025-08-20-18-28-20.jpg)
കാഞ്ഞിരപ്പള്ളി: വരും തലമുറയുടെ കൃഷിവഴികളിലെ ഇരുട്ടകറ്റാന്‍ ഉപയുക്തമാകണം നമ്മുടെ ഓരോരുത്തരുടെയും കൃഷി അനുഭവവും അറിവുകളുമെന്ന് ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല ജോയിന്റ് ഡയറക്ടര്‍ ഫാ. ജിന്‍സ് കിഴക്കേല്‍.
ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടനുബന്ധിച്ച് പൊന്‍കുന്നം കാര്‍ഷിക താലൂക്കിലെ കര്‍ഷക ദിനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കൃഷിയിലെ നമ്മുടെ അനുഭവ പാഠങ്ങളാകണം നാളെയുടെ കൃഷി വിജയത്തിന്റെ പടിക്കെട്ടുകളെന്നും ഫാ. ജിന്‍സ് കിഴക്കേല്‍ കൂട്ടിച്ചേര്‍ത്തു.
പൊന്‍കുന്നം കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാ. മാത്യു പനച്ചിക്കല്‍ യോഗത്തില്‍ അധ്യക്ഷതവഹിച്ചു.
താലൂക്ക് പ്രസിഡന്റ് മാത്തുക്കുട്ടി തൊമ്മിത്താഴെ, സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയില്‍, വൈസ് പ്രസിഡന്റ് അബ്രഹാം പി.ജെ. പാമ്പാടിയില്‍, സെക്രട്ടറി അജി ജോര്‍ജ് ചെങ്ങളം, ജോയിന്റ് സെക്രട്ടറി മാത്യു പി. പുതുപ്പള്ളില്‍,
ട്രഷറര്‍ ആന്റണി തോമസ്, അനില്‍ ജോസ് ചെരിപുറം, ടോണി ജോര്‍ജ് പന്തലാടിക്കല്‍, സാബു വലിയവീട്ടില്‍, ജോണ്‍സണ്‍ വട്ടക്കുഴി, സിബി ജോര്‍ജ് പാലക്കല്‍, ബെന്നി മുള്ളന്‍മടയ്ക്കല്‍, തോമസ് ടി.എ. താഴത്തേടത്ത്, ജോഷി വഞ്ചിമല, ഫിലിപ്പ് മാണി ഉള്ളായത്തില്‍, ലിജേഷ് അട്ടിച്ചിറ എന്നിവര്‍ പ്രസംഗിച്ചു.