ഡിജി കേരള പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പാലാ നഗരസഭയിൽ ഡിജിസഭ നടത്തി

New Update
digi sabha

പാലാ: കേരള സംസ്ഥാന സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയായ ഡിജി കേരള പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നഗരസഭ കൗൺസിൽ ഹാളിൽ വച്ച് വ്യാഴാഴ്ച വൈകുന്നേരം 4.0 മുതൽ 6.0 വരെ  ഡിജിസഭ നടത്തി.

Advertisment

2024 സെപ്റ്റംബർ പതിനാറാം തീയതി അക്ഷരനഗരിയിലെ ആദ്യത്തെ ഡിജിറ്റൽ നഗരമായി പാലാ നഗരസഭ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതാണ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് ഓഗസ്റ്റ് 21-ാം തീയതി വൈകുന്നേരം 4.0 മണിക്ക് നടന്ന  ഉദ്ഘാടന ചടങ്ങിന്റെ ലൈവ് സ്ട്രീമിംഗ് നഗരസഭയിൽ പ്രദർശിപ്പിച്ചു.

നഗരസഭയിൽ നടന്ന ഡിജിസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സാവിയോ കാവുകാട്ട് ഇത് സംബന്ധിച്ച് മുഖ്യപ്രഭാഷണം നടത്തി. 

മുൻ ചെയർമാൻമാരായ ആന്റോ ജോസ്, ജോസിൻ ബിനോ, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് ജെ. ചീരാൻകുഴി, മായാ പ്രദീപ് എന്നിവർ ആശംസകൾ നൽകി. 

നഗരസഭ ഡിജികോർഡിനേറ്റർ ബിജോയ് മണർകാട്ടു നഗരസഭയിൽ നടത്തിയതും നടന്നു വരുന്നതുമായ ഡിജിറ്റൽ പ്രവർത്തനങ്ങൾ വിശദീകരിച്ചു. യോഗത്തിൽ അംഗനവാടി ടീച്ചർമാർ, ആശാ പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, പൊതുപ്രവർത്തകർ, മുനിസിപ്പൽ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി ജൂഹി മരിയ ടോം യോഗത്തിന് നന്ദി അറിയിച്ചു.

Advertisment