കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. ബീഹാറിൽ നിന്ന് എത്തിച്ച കൊമ്പൻ മലയാളക്കരയിലെ ഉത്സവങ്ങളിലെ താരമായിരുന്നു. ഈരാറ്റുപേട്ട അയ്യപ്പനു പിന്നാലെ കിരൺ നാരായൺ കുട്ടി കൂടി വിടവാങ്ങിയതിന്റെ ഞെട്ടലിൽ ആനപ്രേമികൾ

ബീഹാറിൽ നിന്ന് എത്തിച്ചതാണ് ആനയെ പല ഉടമകൾ കൈമറിഞ്ഞാണ് മധുവിന് കിട്ടുന്നത്.

New Update
images (1280 x 960 px)(220)

കോട്ടയം: കൊമ്പൻ കിരൺ നാരായണൻ കുട്ടി ചരിഞ്ഞു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ മുൻ പ്രസിഡന്റായിരുന്ന എം.മധുവിന്റെ ഉടമസ്ഥതയിലുള്ള കൊമ്പനായിരുന്നു കിരൺ നാരായണൻ കുട്ടി. 

Advertisment

1997-ലാണ് മധു നാരായണന്‍കുട്ടിയെ സ്വന്തമാക്കുന്നത്. ഉയരവും തലയെടുപ്പും കൊണ്ടുതന്നെ ഒരു ഉത്സവപ്പറമ്പിലെ ആള്‍ക്കൂട്ടത്തിന്റെയാകെ കണ്ണിലുണ്ണിയാവാന്‍ കഴിഞ്ഞവനായിരുന്നു കിരൺ നാരായണൻകുട്ടി. കിരൺ നാരായണന്‍കുട്ടിയെ കൂടാതെ-ഗണപതി, കണ്ണന്‍ എന്ന് രണ്ട് ആനകൾ കൂടി മധുവിനുണ്ട്. 

ബീഹാറിൽ നിന്ന് എത്തിച്ചതാണ് ആനയെ പല ഉടമകൾ കൈമറിഞ്ഞാണ് മധുവിന് കിട്ടുന്നത്. ആനയുടെ വിയോഗത്തിൽ കടുത്ത ദുഖത്തിലാണ് ആനപ്രേമികൾ. ഈരാറ്റുപേട്ട അയ്യപ്പനു  പിന്നാലെ കിരൺ നാരായൺ കുട്ടി കൂടി വിടവാങ്ങിയതിന്റെ ഞെട്ടലിലാണ് കോട്ടയത്തെ ആനപ്രേമികൾ.

Advertisment