/sathyam/media/media_files/2025/08/23/images-1280-x-960-px246-2025-08-23-10-47-31.jpg)
പാലാ: ഭരണങ്ങാനം ഇടമറ്റത്ത് തമിഴ്‌നാട് സ്വദേശികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ വേട്ടേറ്റു ചികിത്സയിലിരുന്നയാള്‍ മരിച്ചു.
ഇടമറ്റത്തു ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശിയായ സൂര്യ എന്നു വിളിക്കുന്ന അറുമുഖം ഷണ്‍മുഖവേല്‍ ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. സൂര്യയും സുഹൃത്തായ തമിഴ്നാട് സ്വദേശി കാര്‍ത്തിക്കും തമ്മില്‍ വാക്കു തകര്‍ക്കം ഉണ്ടായി.
തുടര്‍ന്നു പ്രകോപിതനായ കാര്‍ത്തിക് സൂര്യയെ വെട്ടിപരുക്കേല്‍പ്പിക്കുകയായിരുന്നു.
വീട്ടില്‍ ഉണ്ടായിരുന്ന വെട്ടുകത്തി കൊണ്ട് കഴുത്തിലും മുഖത്തും വെട്ടി മാരകമായ മുറിവേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവസ്ഥലത്തെത്തിയ പാലാ പോലീസ് മാരകമായി പരുക്കുപറ്റിയ സൂര്യയെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി പാല ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടര്‍ന്നു മെഡിക്കല്‍ കേളജില്‍ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.
ആരോഗ്യ നില മോശമായതോടെ സൂര്യ മരണപ്പെടുകയായിരുന്നു.കാര്‍ത്തികിനെ കൊലപാതക ശ്രമത്തിനു പാലാ പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇയാള്‍ക്കുമേല്‍ കൊലപതാക കുറ്റം ചുമത്തുമെന്നു പോലീസ് പറഞ്ഞു.