/sathyam/media/media_files/2025/08/23/protest-against-rahul-2025-08-23-18-01-21.jpg)
കോട്ടയം: സ്ത്രീകളോടുള്ള അപരമര്യാദയായ പെരുമാറ്റങ്ങളെ തുടര്‍ന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയെ കോഴിയേട് ഉപമിച്ചുകൊണ്ടും സമരങ്ങള്‍ക്കു കോഴിയെ കൊണ്ടു നടന്നുമെല്ലാം പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.
നിലത്തെറിയുക, കെട്ടിത്തൂക്കിയിടുക തുടങ്ങി ക്രൂരമായ രീതിയിലാണ് ഇവയോട് സമരക്കാർ പെരുമാറുക. കോഴികള്‍ മനഷ്യനെ പോലെ സാമൂഹിക ജീവികളാണ്.
19 വ്യത്യസ്ത ശബ്ദങ്ങളുടെ വൈവിധ്യമാര്‍ന്ന ശ്രേണി ഉപയോഗിച്ച് അവ പരസ്പരം ഇടപഴകുന്നു. ഒരു തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും എന്ത് കഴിക്കണമെന്നും വേട്ടക്കാരെ എങ്ങനെ ഒഴിവാക്കാമെന്നും പഠിപ്പിക്കുകയും ചെയ്യും.
ലോകത്തിന്റെ മാംസ ഉപയോഗത്തില്‍ 33 ശതമാനവും കോഴിയിറച്ചിയാണ്. ഇറച്ചിയാക്കപ്പെടുന്നതുകൊണ്ടു തന്നെ ഏറ്റവും കൂടുതല്‍ ക്രൂരത നേരിടേണ്ടി വരുന്ന ഒരു വിഭാഗവും കോഴികളാണ്.
ദുഃഖകരമായ സത്യം എന്തെന്നാല്‍, ഭക്ഷണത്തിനായി കോഴികളുടെ സ്വാഭാവിക ജീവിതത്തെ നമ്മള്‍ പൂര്‍ണമായും തടസപ്പെടുത്തി എന്നതാണ്. കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍, അവയെ ചെറിയ കെട്ടുകളില്‍ ഒതുക്കി നിര്‍ത്തുന്നു.
കൂടുകള്‍ വളരെ ചെറുതായതിനാല്‍ ഓരോ പക്ഷിക്കും താമസിക്കാന്‍ ഒരു ഐപാഡിനേക്കാള്‍ കുറഞ്ഞ ഇടമേ ഉള്ളൂ. പക്ഷികള്‍ക്കു ചിറകുകള്‍ വിടര്‍ത്താനോ തിരിയാനോ പോലും കഴിയാത്തത്ര സ്ഥലമില്ലാതെ അവ കഷ്ടപ്പെടുന്നു.
അവയുടെ നഖങ്ങള്‍ വളഞ്ഞതായി വളരുന്നു, കൂടുകളുടെ വയര്‍ തറകളില്‍ വളയുകയും ദുര്‍ബലപ്പെടുത്തുന്നതും വേദനാജനകവുമായ പരുക്കുകള്‍ ഉണ്ടാക്കുകയും ചെയ്യും.
മുട്ടയ്ക്കു വേണ്ടി വളര്‍ത്തുന്ന കോഴികളെക്കൊണ്ടു വര്‍ഷത്തില്‍ മുന്നൂറ്റിയറുപത്തഞ്ചു ദിവസവും മുട്ടയിടുവിക്കാനുള്ള വിദ്യ നമുക്കറിയാം. ഇങ്ങനെ മുട്ടയിടുന്ന കോഴികള്‍ക്കു കാന്‍സര്‍ വന്നാണ് മരണം സംഭവിക്കുന്നത്.
പക്ഷെ അത്തരം കോഴികള്‍പോലും മനുഷ്യന്റെ ഭക്ഷണമായി തീരുകയാണ് പതിവ്. ഇതു മനുഷ്യൻ്റെ ആരോഗ്യത്തെയും ബാധിക്കുന്നു.
ഇടുങ്ങിയ വേലിക്കെട്ടുകള്‍ മൂലം കോഴികള്‍ സ്വന്തം മാലിന്യത്തിനു മുകളിലാണ് കോഴികൾ വസിക്കുന്നത്. കൂട് ഒരിക്കലും വൃത്തിയാക്കപ്പെടുന്നില്ല. ഇന്ത്യയിലുടനീളമുള്ള 220 ദശലക്ഷം കോഴികളുടെ ദൈനംദിന ജീവിതം ഇതാണ്.
1-2 വര്‍ഷത്തെ ഹ്രസ്വ ആയുസ് ഈ ഭയാനകമായ രീതിയില്‍ കോഴികൾ ചെലവഴിക്കുന്നു. അമിതമായ ശബ്ദമോ കാലാവസ്ഥാ വ്യതിയാനങ്ങളോ തരണം ചെയ്യാനുള്ള കഴിവ് ഇത്തരം ഇറച്ചികോഴികള്‍ക്കില്ല.
വേഗത്തില്‍ വളരുന്ന മാംസ ഇനത്തിലുള്ള കോഴികളുടെ ആധുനിക ഇനങ്ങളില്‍ ഹൃദയസ്തംഭനത്തിനു വളരെ സാധ്യതയുള്ളവയാണെന്നതാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തൽ.
ബ്രോയിലര്‍ കോഴികളില്‍ ഏറ്റവും സാധാരണമായ ഹൃദയസംബന്ധമായ അവസ്ഥകളാണ് അസൈറ്റുകളും സഡന്‍ ഡെത്ത് സിന്‍ഡ്രോമും.
ലോകമാര്‍ക്കറ്റില്‍ ഏറ്റവും വില കുറഞ്ഞത് ഇന്ത്യന്‍ കോഴിമുട്ടയാണ്. അതിനു കാരണവും ഇത്തരത്തിൽ ക്രൂരമായി അവയെ വളർത്തുന്നതു കൊണ്ടാണ്.