വാകത്താനത്ത് ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ടത് മിൽമയുടെ പാൽ വണ്ടി

അപകടത്തെ തുടർന്ന് പാൽ പാക്കറ്റുകൾ റോഡിൽ ചിതറിത്തെറിച്ചു

New Update
1001197565

കോട്ടയം: വാകത്താനത്ത് ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു.

ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. വാകത്താനം വെട്ടിക്കലുങ്കിൽ ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു അപകടം.

Advertisment

പാലുമായി പോയ മിൽമയുടെ വാഹനം ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു മറിയുകയായിരുന്നു. ഡ്രൈവർ അനീഷ് അത്ഭുതകരമായി രക്ഷപെട്ടു.

അപകടത്തെ തുടർന്ന് പാൽ പാക്കറ്റുകൾ റോഡിൽ ചിതറിത്തെറിച്ചു. പൊട്ടിപ്പോകാത്ത പായ്ക്കറ്റുകൾ മറ്റൊരു വാഹനം എത്തിച്ചു അതിലേക്ക് മാറ്റി.

 വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനേ തുടർന്ന് പ്രദേശത്ത് ഏറെ നേരം വൈദ്യുതി വിതരണവും തടസപ്പെട്ടു.

Advertisment