/sathyam/media/media_files/2025/08/25/thakruthalam-2025-08-25-14-55-40.jpg)
രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ഓണാഘോഷം ഓഗസ്റ്റ് 26 ചൊവ്വ 10:00 ന് കോളേജ് അങ്കണത്തിൽ നടക്കും. ഇത്തവണത്തെ ആഘോഷപരിപാടികൾ കോളേജും ഏഷ്യനെറ്റും സംയുക്തമായാണ് നടത്തപ്പെടുന്നത്.
കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന ഓണം ഘോഷയാത്രയും, ഇരുനൂറോളം വിദ്യാർഥിനികളും, അധ്യാപികമാരും പങ്കെടുക്കുന്ന മെഗാ തിരുവാതിരയും, വടംവലി ഉൾപ്പടെയുള്ള വിവിധ മത്സരങ്ങളും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടും.
കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, സ്റ്റാഫ് കോർഡിനേറ്റർമാരായ ജോബിൻ പി മാത്യു, ഷീബ തോമസ്, സുമേഷ് സി എൻ, ഷിബു കല്ലറക്കൽ, കോളേജ് യൂണിയൻ ചെയർമാൻ ശ്രാവൺ ചന്ദ്രൻ റ്റി ജെ, വൈസ് ചെയർപേഴ്സൺ അനിറ്റ ഉണ്ണി, ജെനറൽ സെക്രട്ടറി ജയലക്ഷ്മി ഇ എസ് തുടങ്ങിയവർ നേതൃത്വം നൽകും.