New Update
/sathyam/media/media_files/2025/08/25/womens-protest-2025-08-25-16-28-39.jpg)
കോട്ടയം: രാഹുൽ മാങ്കൂട്ടം, എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, നൂറുകണക്കിന് സ്ത്രീകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിനുശേഷം, തിരുനക്കര പോലീസ് സ്റ്റേഷൻ മൈതാനത്തിന് മുൻവശം ചേർന്ന പ്രതിഷേധയോഗം മഹിളാ സംഘം സംസ്ഥാന സെക്രട്ടറി ഇ എസ് ബിജിമോൾ ഉദ്ഘാടനം ചെയ്തു.
Advertisment
യോഗത്തിൽ കേരള വനിത കോൺഗ്രസ് ജില്ലാപ്രസിഡന്റ് ഡാനി തോമസ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ ജനാധിപത്യമഹിളാ അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി അഡ്വ. ഷീജ അനിൽ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്ത് സംസാരിച്ചു.
വിവിധ സംഘടന നേതാക്കളായ നിർമ്മല ജിമ്മി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമ ലത പ്രേം സാഗർ, കെ വി ബിന്ദു, രമ മോഹൻ, അംബിക ഗോപൻ,ലീനമ്മ ഉദയകുമാർ, പി എസ് പുഷ്പമണി എന്നിവർ സംസാരിച്ചു. അഡ്വ. ജിഷ ജിഷോർ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.