/sathyam/media/media_files/2025/08/25/pookkala-malsaram-2025-08-25-18-12-03.jpg)
മരങ്ങാട്ടുപിള്ളി: ചേറാടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഓണാഘോഷ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 6-ന്
കുടുംബ പൂക്കള മത്സരം സംഘടിപ്പിക്കുന്നതിന് എ.എസ്.ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം തീരുമാനിച്ചു.
ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ക്ഷേത്ര സങ്കേതത്തില്‍ മത്സരാടിസ്ഥാനത്തില്‍ ഒരുക്കുന്ന പൂക്കളങ്ങളില്‍ ഏറ്റവും മികച്ചതിന് സമ്മാനങ്ങള്‍ നല്‍കും.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിവിധ മത്സരങ്ങള്‍ക്കു പുറമെ, പഠനത്തില്‍ മികച്ച വിജയം നേടിയവരെ യോഗത്തില്‍ ഷീല്‍ഡ് നല്‍കി അനുമോദിക്കും. ക്ഷേത്രത്തെക്കുറിച്ച് സൂര്യ സുധന്‍ തയ്യാറാക്കിയ ഷോര്‍ട്ട് വീഡിയോയുടെ പ്രകാശനവും നടക്കും. തുടര്‍ന്നാണ് ഓണപായസ വിതരണം.
പരിപാടികളുടെ വിജയത്തിനായി എ.എസ്.ചന്ദ്രമോഹനന്‍, കെ.കെ.സുധീഷ്, കെ.കെ.നാരായണന്‍, രാധ കൃഷ്ണന്‍കുട്ടി (രക്ഷാധികാരികള്‍), ലത രാജു പനച്ചിക്കല്‍(പ്രസിഡന്‍റ്), അശ്വതി, രമ്യാ ഹരികൃഷ്ണന്‍ (വെെ.പ്രസിഡന്‍റുമാര്‍), ഓമന സുധന്‍(സെക്രട്ടറി), ലതാ സന്തോഷ് , ജയ രാമചന്ദ്രന്‍(ജോ.സെക്രട്ടറിമാര്‍), രശ്മി പ്രകാശ്, ഷിജി, ബിന്ദു സുധീഷ് , ഷെെല ഷാജി,ദിവ്യാ അമ്പാടി എന്നിവരുള്‍പ്പെട്ട സംഘാടക സമിതി രൂപീകരിച്ചു.