/sathyam/media/media_files/2025/08/26/vellikulam-church-onam-celebration-2025-08-26-17-16-12.jpg)
വെള്ളികുളം: 'വെള്ളികുളം ഇടവകയിൽ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം - ആവണി 2025 സെപ്റ്റംബർ 3 ബുധനാഴ്ച രാവിലെ 9:30 മുതൽ വെള്ളികുളം മാവേലി നഗറിൽ വച്ച് നടത്തപ്പെടുന്നു.
മിഠായി പെറുക്ക്, തവളച്ചാട്ടം, തിരി കത്തിച്ചോട്ടം, ഒറ്റക്കാലിൽ ഓട്ടം, നാരങ്ങാ സ്പൂൺ ഓട്ടം, കുപ്പിയിൽ വെള്ളം നിറക്കൽ, കസേരകളി, ബോൾ പാസിംഗ്, സൂചിയിൽ നൂല് കോർക്കൽ തുടങ്ങിയ മത്സരങ്ങൾ വിവിധ പ്രായ വിഭാഗങ്ങളിലായി നടത്തപ്പെടുന്നു.
കാരംസ് ടൂർണമെന്റ്, പെനാൽറ്റി ഷൂട്ടൗട്ട്, ഷട്ടിൽ ടൂർണമെൻ്റ്, വോളിബോൾ, ക്രിക്കറ്റ്, ഫുട്ബോൾ, വടംവലി എന്നീ വിവിധ മത്സരങ്ങൾ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു. മത്സരത്തിൽ വിജയികളാകുന്നവർക്ക് ക്യാഷ് അവാർഡും സമ്മാനങ്ങളും നൽകുന്നതാണ്.
വികാരി ഫാ.സ്കറിയ വേകത്താനം, ആനന്ദ് ചാലാശ്ശേരിൽ,അലൻ കണിയാംകണ്ടത്തിൽ, അമൽ ബാബു ഇഞ്ചയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.