കോട്ടയത്തെ യുവാക്കള്‍ എന്നു നല്ല ഡ്രൈവിങ് ശീലം സ്വന്തമാക്കും. അമിതവേഗം അപകടം ഉണ്ടാക്കുന്നത് തുടര്‍കഥ. മദ്യപിച്ചു വാഹനമോടിച്ച് ഉണ്ടാക്കുന്ന അപകടങ്ങളും വര്‍ധിക്കുന്നു

വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും പരാതിയുണ്ട്.

New Update
accident

കോട്ടയം: നല്ല ഡ്രൈവിങ് ശീലം കോട്ടയത്തെ യുവാക്കള്‍ക്കില്ലെന്നു തെളിയിക്കുന്നതാണ് ദിവസവും അരങ്ങേറുന്ന അപകടങ്ങള്‍. കടുത്തുരുത്തിയില്‍ കാറിടിച്ച് രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിക്കു ഗുരുതര പരുക്കേറ്റിരുന്നു.  

Advertisment

വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിനിടയാക്കിയത്. കാര്‍ അമിത വേഗതയിലായിരുന്നുവെന്നും പരാതിയുണ്ട്.

കടുത്തുരുത്തി സെന്റ് കുര്യാക്കോസ് പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിനിയായ മേവെള്ളൂര്‍ ആനവാഴിക്കല്‍ അരുണിന്റെ മകള്‍ തന്മയ (7) ക്കാണു പരുക്കേറ്റത്. സ്‌കൂള്‍ ബസിറങ്ങി വീട്ടിലേക്കു പോകുന്നതിനിടെ വെള്ളൂര്‍ വല്ലില്ലത്തു കാവ് ക്ഷേത്രത്തിന് സമീപം ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം.

പരുക്കേറ്റ കുട്ടിയെ ആദ്യം പിറവത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നെറ്റിയിലെ മുറിവും കണ്ണിന്റെ പുരികത്തിലെ അസ്ഥിക്കുണ്ടായ പരുക്കും കാരണം വിശദമായ പരിശോധനയ്ക്കായി ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌കൂളിലെ കമ്പ്യൂട്ടര്‍ അധ്യാപികയായ അമ്മ മീനുവിനൊപ്പമാണു കുട്ടി ബസിറങ്ങിയത്. വീട്ടിലേക്കു പോകാനായി റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ വേഗത്തിലെത്തിയ കാര്‍ തന്മയയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടം നടന്നു മണിക്കൂറുകള്‍ കഴിയും മുന്‍പേ മുണ്ടക്കയം പാറത്തോട് മുതല്‍ കാഞ്ഞിരപ്പള്ളി വരെ യുവാക്കളുടെ മത്സര ഓട്ടം മദ്യപിച്ച് ലക്ക് കെട്ട്, നിരവധി വാഹനങ്ങളെ ഇടിച്ചു നിര്‍ത്താതെ പോയ വാഹനം കാഞ്ഞിരപ്പള്ളിയില്‍ നാട്ടുക്കാര്‍ തടഞ്ഞുവെക്കുന്ന സംഭവം ഉണ്ടായി.

കോട്ടയം സി.എം.എസ്. കോളജിലെ വിദ്യാര്‍ഥി മദ്യപിച്ച് വാഹനമോടിച്ച് ഉണ്ടാക്കിയ അപകടത്തിനു സമാനമായിരുന്നു ഇതും.

പാലായില്‍ അധ്യാപക വിദ്യാര്‍ഥി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചാണ് പന്ത്രണ്ടുകാരി ഉള്‍പ്പടെ മൂന്നു പേര്‍ക്കു ജീവന്‍ നഷ്ടമായത്. ഇത്തരത്തില്‍ യുവാക്കളുടെ അശ്രദ്ധകാരണം നിരവധി അപകടങ്ങളാണ് ദിവസേനയെന്നോണം സംഭവിക്കുന്നത്.

Advertisment