ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/2025/08/29/1001207809-2025-08-29-12-53-04.jpg)
കോട്ടയം: എം.സി റോഡിൽ പള്ളം ബുക്കാന കവലയിൽ മിനി ലോറി ബൈക്കിൽ ഇടിച്ച് യുവാവിന് പരുക്കേറ്റു. പരുക്കേറ്റ് റോഡിൽ വീണു കിടന്ന യുവാവിനെ കോട്ടയം വിജിലൻസ് എസ്.പി ആർ.ബിനുവിന്റെ വാഹനത്തിലാണ് ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.
ചങ്ങനാശേരി സ്വദേശി ഡെന്നിനാണ് പരുക്കേറ്റത്.
Advertisment
ഇന്ന് രാവിലെ 10 മണിയോടെ പള്ളം ബുക്കാന കവലയിലായിരുന്നു സംഭവം. കോട്ടയം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബുള്ളറ്റ് ബൈക്ക് ചങ്ങനാശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന മിനി ലോറിയുമായി ഇടിയ്ക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരന്റെ കാൽ ഒടിഞ്ഞിരുന്നു. ഈ സമയം ഇതുവഴി എത്തിയ വിജിലൻസ് എസ്.പിയുടെ വാഹനത്തിലാണ് യുവാവിനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്കും നിസാര പരുക്കേറ്റു.