കുമരകത്തിന്റെ അമരപ്പെരുമ.. നെഹ്‌റു ട്രോഫി ഫൈനലില്‍ വന്ന നാല് വള്ളങ്ങളുടെയും ഒന്നാം അമരത്ത് കുമകരംകാര്‍. ഇക്കുറി കപ്പ് കിട്ടിയില്ലെങ്കിലും കുമരകംകാരുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ചു ജനങ്ങളും

എന്നാല്‍, ജില്ലയിലെ ടീമുകള്‍ക്കു ഫൈനലില്‍ കയറാന്‍ സാധിച്ചില്ലെങ്കിലും ഫൈനലില്‍ എത്തിയ നാലു വള്ളങ്ങളുടെ ഒന്നാം അമരക്കാര്‍ കോട്ടയം ജില്ലക്കാരായിരുന്നു.

New Update
photos(65)

കോട്ടയം: 2016ന് ശേഷം നെഹ്‌റു ട്രോഫിയില്‍ മുത്തമിടാന്‍ കോട്ടയം ടീമുകള്‍ക്കു സാധിച്ചിട്ടില്ല. ഇക്കുറി മാറ്റമുണ്ടാകുമെന്നു പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഫൈനലില്‍ എത്താന്‍ കോട്ടയത്തെ ടീമുകള്‍ക്കു കഴിഞ്ഞിരുന്നില്ല.

Advertisment

കുമരകം ടൗണ്‍ ബോട്ട് ക്ലബ് (പായിപ്പാടന്‍), ഇമ്മാനുവേല്‍ ബോട്ട് ക്ലബ് കുമരകം (നടുവിലേപ്പറമ്പന്‍), ചങ്ങനാശ്ശേരി ബോട്ട് ക്ലബ് (ചമ്പക്കുളം), വെള്ളൂര്‍ ബോട്ട് ക്ലബ് (ആലപ്പാടന്‍ ചുണ്ടന്‍ ) എന്നീ ചുണ്ടന്‍ വള്ളങ്ങളാണ് കോട്ടയത്തു നിന്നു മത്സരിച്ചത്.

എന്നാല്‍, ജില്ലയിലെ ടീമുകള്‍ക്കു ഫൈനലില്‍ കയറാന്‍ സാധിച്ചില്ലെങ്കിലും ഫൈനലില്‍ എത്തിയ നാലു വള്ളങ്ങളുടെ ഒന്നാം അമരക്കാര്‍ കോട്ടയം ജില്ലക്കാരായിരുന്നു.

നാലു പേരും കുമരകത്തു നിന്നുള്ളവര്‍. ചാമ്പ്യന്മാരായ വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരത്തില്‍ രാജീവ് രാജു, പള്ളാത്തുരുത്തി ബോട്ട്ക്ലബിന്റെ മേല്‍പ്പാടത്തില്‍ പ്രസന്നന്‍, പുന്നമടബോട്ട്ക്ലബിന്റെ നടുഭാഗത്തില്‍ സുരേഷ് നാഷ്ണാന്ത്ര, നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനില്‍ സീതീഷും ഒന്നാം അമരക്കാരായി.

Advertisment