/sathyam/media/media_files/2025/09/01/vellikulam-onam-2025-09-01-14-50-32.jpg)
വെള്ളികുളം: ഓണാഘോഷത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെയും സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു.
വികാരി ഫാ.സ്കറിയ വേകത്താനം മത്സരം ഉദ്ഘാടനം ചെയ്തു. കാരംസ് ടൂർണ്ണമെൻ്റ്, പെനാൽറ്റി ഷൂട്ടൗട്ട് മത്സരം, ഷട്ടിൽ ടൂർണമെൻ്റ്, വോളിബോൾ ടൂർണ്ണമെൻ്റ്, ക്രിക്കറ്റ് ടൂർണമെൻ്റ്, ഫുട്ബോൾ ടൂർണമെന്റ് എന്നീ വിവിധ മത്സരങ്ങൾ വെള്ളികുളം സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ചു.
ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ തീക്കോയി കെ. വി. എസ്. ക്രിക്കറ്റ് ടീം അടിവാരം ടീമിനെ തോൽപ്പിച്ചു. ഫുട്ബോൾ മത്സരത്തിൽ തീക്കോയി ഫുട്ബോൾ ടീം മംഗളഗിരി ടീമിനെ തോൽപ്പിച്ച് സെമിഫൈനലിൽ പ്രവേശിച്ചു.
മറ്റൊരു മത്സരത്തിൽ വെള്ളികുളം ടീം മാവടി ടീമിനെ തോൽപ്പിച്ച് സെമിഫൈനലിൽ പ്രവേശിച്ചു. മൂന്നാം തീയതി ബുധനാഴ്ച വിപുലമായ ഓണാഘോഷ മത്സരങ്ങൾ വെള്ളികുളം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തപ്പെടും.
സ്ത്രീ-പുരുഷ വിഭാഗത്തിൽ വടംവലി മത്സരവും വോളിബോൾ ടൂർണമെന്റിന്റെ ഫൈനൽ മത്സരവും നടത്തപ്പെടും. ആനന്ദ് ചാലാശേരിൽ, അലൻ കണിയാംകണ്ടത്തിൽ, സാന്റോ സിബി തേനം മാക്കൽ, റോബിൻ വിത്തു കളത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും