New Update
/sathyam/media/media_files/S3CsULa6Xq4RdN1CZtXQ.jpg)
കോട്ടയം: പാടശേഖരത്തിലെ തീ വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്കു പടരുമോയെന്ന ആശങ്കയില്‍ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു. റിട്ട. ഡപ്യൂട്ടി തഹസിൽദാരായ പള്ളം വലിയപറമ്പിൽ മാത്യു വർഗീസ് (62) ആണ് മരിച്ചത്.
Advertisment
പള്ളം പൊലിയക്കുട്ടിയിലുള്ള തരിശ് പാടശേഖരത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്.
മാത്യുവും നാട്ടുകാരും ചേർന്നു തീ കെടുത്തുന്നതിനിടെ വീടിനു സമീപത്തെ ഇല്ലിക്കൂട്ടത്തിലേക്ക് തീ പടരുമോയെന്ന് ഭയന്ന് മാത്യു കുഴഞ്ഞുവീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.