ഓഫീസിൽ കഞ്ചാവ് വളർത്തൽ, അന്വേഷണം വിപുലികരിച്ച് വനം വിജിലൻസ്

New Update
1416586-untitled-1.webp

കോട്ടയം: വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് വളർത്തൽ കേസിൽ അന്വേഷണം വിപുലികരിച്ച് വനം വിജിലൻസ് . മുൻ റേഞ്ച് ഓഫീസർ ബി.ആർ ജയൻ്റെ ഫോൺ കോൾ രേഖകൾ പരിശോധിക്കും.രേഖകളും മൊഴികളും പരിശോധിച്ച് പ്രാഥമിക റിപ്പോർട്ട് ഉടൻ കൈറാറും.

Advertisment

ഗൂഢാലോചന , വ്യക്തിവിരോധം , ഔദ്യോഗിക പദവി ദുരുപയോഗം എന്നിവയാണ് വനം വിജിലൻസ് വിഭാഗത്തിൻ്റെ അന്വേഷിക്കുന്നത്. ബി.ആർ ജയൻ്റെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയുന്നു. ആവശ്യമെങ്കിൽ കൂടുതൽ പേരുടെ മൊഴിയെടുക്കും. അന്വേഷണത്തിൻ്റെ ഭാഗമായാണ് സി.ഡി.ആർ പരിശോധന.തനിക്കെതിരെ തൊഴിൽ പീഡന പരാതി നൽകിയ വനിതാ ഉദ്യോഗസ്ഥരുടെ അടക്കം പേരുകൾ ജയൻ്റെ റിപ്പോർട്ടിൽ ഉൾപ്പെട്ടിരുന്നു.

കൂടാതെ സ്ഥലം മാറ്റം ലഭിച്ച ശേഷം 16 ആം തീയതി കാണിച്ച് റിപ്പോർട്ട് നൽകിയതിലും ദുരുഹത സംശയിക്കുന്നു. കണ്ടെത്തിയെന്ന് പറയപ്പെടുന്ന കഞ്ചാവ് ചെടികൾ നശിപ്പിച്ചു കളഞ്ഞതിൽ മറ്റ് ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്നും അന്വേഷിക്കും

സംഭവം വിവാദമായതിനു പിന്നാലെ നാട്ടുകാർ നടത്തിയ മാർച്ചിനിടെ കഞ്ചാവ് ചെടി കണ്ടെത്തിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോയെന്നതടക്കമുള്ള വിഷയങ്ങളും അന്വേഷണ പരിധിയിലുണ്ട്. ഇക്കാര്യങ്ങൾ പരിശോധിച്ച് ഇന്നോ നാളെയോ വനം വിജിലൻസ് സംഘം റിപ്പോർട്ട് കൈമാറും . റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടിയുണ്ടായേക്കും .