കാളകെട്ടിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. വൈദ്യുതി പോസ്റ്റും ലൈനും തകർത്തിട്ടും വനം വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കൂട്ടത്തോടെയാണ് കാട്ടാനകൾ സ്ഥലത്ത് തമ്പടിച്ചതെന്ന് നാട്ടുകാർ

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാർ ആനകളെ കണ്ട് ഭയന്ന് മടങ്ങി.

New Update
photos(158)

കോട്ടയം: പമ്പാവാലി കാളകെട്ടിയിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു.കഴിഞ്ഞ ദിവസം കൂട്ടത്തോടെയാണ് കാട്ടാനകൾ പമ്പാവാലി കാളകെട്ടി ക്ഷേത്രത്തിലേക്കുള്ള റോഡിൽ ഒരു വൈദ്യുതി പോസ്റ്റും രണ്ട് തേക്ക് മരങ്ങളും തകർത്തത്.

Advertisment

ഇതിന് ശേഷം ആനകൾ സമീപത്ത് നിന്നും മാറാതെ മണിക്കൂറുകളോളം തമ്പടിച്ചു. കാളകെട്ടി ശിവപാർവതി ക്ഷേത്രത്തിൽ ടൈൽ പണികൾ നടത്തിക്കൊണ്ടിരുന്ന തൊഴിലാളികളും നാട്ടുകാരനായ ഷംസുദീനും ഭയന്നോടി രക്ഷപെടുകയായിരുന്നു. ഫെൻസിങ് മറികടന്നാണ് ആനയെത്തിയത്. 

വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ എത്തിയ കെഎസ്ഇബി ജീവനക്കാർ ആനകളെ കണ്ട് ഭയന്ന് മടങ്ങി.    തുടർന്ന് അടുത്ത ദിവസമാണ്  പുതിയ പോസ്റ്റ്‌ സ്ഥാപിക്കുകയും ലൈനുകളിൽ പണികൾ നടത്തിയതെന്നും നാട്ടുകാർ പറയുന്നു. അനകളെ തുരത്താൻ നടപടി വേണമെന്നു നാട്ടുകാർ പറയുന്നു.

Advertisment