/sathyam/media/media_files/2025/09/04/teachers-day-celebration-2025-09-04-21-47-51.jpg)
പാലാ: കേരള കോൺഗ്രസ് എം സംസ്കാര വേദി പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
99ന്റെ നിറവിൽ എത്തിയ ഗുരു ശ്രേഷ്ഠൻ മുത്തോലി പന്തത്തല എർത്തുമലയിൽ എ ജെ ജോസഫ് സാറിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.
പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ പൊന്നാട അണിയിച്ചും പൂച്ചെണ്ട് നൽകിയും അദ്ദേഹത്തെ ആദരിച്ചു. ഇദ്ദേഹത്തിന്റെ ചിട്ടയായ ജീവിതശൈലിയും കൃത്യമായ വ്യായാമം മുറുകളും ഇന്നത്തെ പുതുതലമുറയ്ക്ക് മാതൃക ആക്കാവുന്നതാണെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി.
തുടർന്ന് അദ്ദേഹം തന്നെ എല്ലാവർക്കും കേക്ക് മുറിച്ച് വിതരണം ചെയ്തു തന്റെ സന്തോഷം പങ്കുവെച്ചു. സംസ്കാര വേദി നിയോജകമണ്ഡലം പ്രസിഡണ്ട് ജയ്സൺ j ജോസഫ് കുഴി കോടിയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കേരള കോൺഗ്രസ്എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ് അലക്സ്, ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം റൂബി ജോസ്, മുത്തോലി മണ്ഡലം പ്രസിഡന്റ് മാത്തുക്കുട്ടി ചേന്നാട്ട്, പഞ്ചായത്ത് അംഗങ്ങളായ മാണിച്ചൻ പനക്കൽ, ജോസഫ്, തോമസ് സംസ്കാര വേദി ഭാരവാഹികളായ ജയ്സൺ മാന്തോട്ടം, എലിക്കുളം ജയകുമാർ, പി ജെ ആന്റണി, പ്രൊഫ. മാത്യു ടി.തെള്ളിയിൽ, പിജെ മാത്യു, ജോർജുകുട്ടി ജേക്കബ്, മൈക്കിൾ സിറിയക്, ഷാജി ജോസഫ്, ബേബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.